ഗാസ സിറ്റി: രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ തകർത്ത് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 413 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ഗാസ മുനമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ജനുവരി മുതൽ നിലവിലുണ്ടായിരുന്ന വെടിനിർത്തൽ കരാർ ലംഘിച്ചാണ് ഇസ്രയേലിന്റെ അപ്രതീക്ഷിത ബോംബാക്രമണം.
വെടിനിർത്തൽ കരാറിൽ മാറ്റം വേണമെന്ന ഇസ്രയേലിന്റെ ആവശ്യം ഹമാസ് നിരസിച്ചതിനു പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആക്രമണത്തിന് ഉത്തരവിടുകയായിരുന്നു.ഹമാസിനെതിരേ കൂടുതൽ ശക്തമായി ആക്രമണം നടത്തുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
തെക്കൻ നഗരമായ റാഫയിലെ വീടിനു നേർക്കുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 17 പേർ കൊല്ലപ്പെട്ടു. അതിൽ 12 പേർ സ്ത്രീകളും കുട്ടികളുമാണ്.