ഗാ​സ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഡ​ബ്ല്യു​എ​ച്ച്ഒ

ഗാ​സ: ഗാ​സ​യി​ലെ അ​ൽ-​അ​ഖ്‌​സ ആ​ശു​പ​ത്രി​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 17 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ഡ​ബ്ല്യു​എ​ച്ച്ഒ മേ​ധാ​വി ടെ​ഡ്രോ​സ് അ​ദാ​നോം ഗെ​ബ്രി​യേ​സ​സ്.

ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ സം​ഘം ഈ ​ആ​ക്ര​മ​ണ​ത്തി​നു സാ​ക്ഷി​ക​ളാ​ണെ​ന്നും ടെ​ഡ്രോ​സ് എ​ക്സി​ൽ കു​റി​ച്ചു. സം​ഘ​ർ​ഷ​സ​മ​യ​ത്തു രോ​ഗി​ക​ൾ​ക്കും ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ​ക്കും സ​ഹാ​യ പ്ര​വ​ർ​ത്ത​ക​ർ​ക്കും സം​ര​ക്ഷ​ണം ന​ൽ​കാ​നും ആ​ശു​പ​ത്രി​ക​ൾ​ക്കു​നേ​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നും ടെ​ഡ്രോ​സ് വീ​ണ്ടും അ​ഭ്യ​ർ​ഥി​ച്ചു.

ആ​ശു​പ​ത്രി​ക​ളി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളും സൈ​നി​ക​വ​ത്ക​ര​ണ​വും അ​വ​സാ​നി​പ്പി​ക്ക​ണം. അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മം മാ​നി​ക്ക​പ്പെ​ട​ണം. വെ​ടി​നി​ർ​ത്ത​ലി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന യു​എ​ൻ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ പ്ര​മേ​യം അ​നു​സ​രി​ക്ക​ണ​മെ​ന്ന് ടെ​ഡ്രോ​സ് അ​ഭ്യ​ർ​ഥി​ച്ചു.

Related posts

Leave a Comment