ഗാ​സ​യി​ലെ സ​മ്പൂ​ര്‍​ണ ഉ​പ​രോ​ധം തി​രി​ച്ച​ടി​യാ​കും; ഇ​സ്രാ​യേ​ലി​ന് മു​ന്ന​റി​യി​പ്പു​മാ​യി ഒ​ബാ​മ

ഹ​മാ​സി​നെ​തി​രാ​യ യു​ദ്ധ​ത്തി​ൽ ഇ​സ്ര​യേ​ലി​ന്‍റെ ചി​ല ന​ട​പ​ടി​ക​ൾ ഇ​സ്രാ​യേ​ലി​നു​ള്ള അ​ന്താ​രാ​ഷ്ട്ര പി​ന്തു​ണ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്ന് അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ.

ഭ​ക്ഷ​ണ​വും വെ​ള്ള​വും നി​ഷേ​ധി​ച്ചു​ള്ള ഇ​സ്ര​യേ​ലി​ന്‍റെ സ​മ്പൂ​ര്‍​ണ ഗാ​സ ഉ​പ​രോ​ധം ഇ​സ്ര​യേ​ലി​ന് ത​ന്നെ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് ഒ​ബാ​മ പ​റ​ഞ്ഞു.

ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത് മൂ​ലം പ​ല​സ്ഥീ​ന് ഇ​സ്ര​യ​ലി​നോ​ടു​ള്ള വെെ​രാ​ഗ്യം ത​ല​മു​റ​ക​ളോ​ളം നി​ല​നി​ൽ​ക്കു​മെ​ന്നും  ഇ​സ്ര​യേ​ലി​ന് ശ​ത്രു​ക്ക​ൾ ഉ​ണ്ടാ​കാ​നും വ​ഴി ഒ​രു​ക്കും. ഇ​രു രാ​ജ്യ​ങ്ങ​ലും ത​മ്മി​ലു​ള്ള ശ​ത്രു​ത ഇ​തു മൂ​ലം വ​ർ​ധി​ക്കു​മെ​ന്നും സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കാ​ൻ കാ​ല​ങ്ങ​ൾ എ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു. 

ഈ ​മേ​ഖ​ല​യി​ല്‍ സ​മാ​ധാ​നം തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള്ള ദീ​ര്‍​ഘ​കാ​ല ശ്ര​മ​ങ്ങ​ള്‍ വ്യ​തി​ച​ലി​ക്കാ​നും ഇ​ത് കാ​ര​ണ​മാ​കു​മെ​ന്നും ഒ​ബാ​മ ചൂ​ണ്ടി​കാ​ട്ടി.

ഹ​മാ​സി​ന്‍റെ അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​ത്തി​ൽ ഒ​ബാ​മ വി​ല​പി​ക്കു​ക​യും ഇ​സ്രാ​യേ​ലി​ന്‍റെ സ്വ​യം പ്ര​തി​രോ​ധി​ക്കാ​നു​ള്ള  അ​വ​കാ​ശ​ത്തെ പി​ന്തു​ണ​ക്കു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം സാ​ധാ​ര​ണ​ക്കാ​ർ​ക്ക് യു​ദ്ധം വ​രു​ത്തു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

എ​ന്നാ​ൽ ആ​യി​ര​ത്തി​ൽ പ​രം ഇ​സ്രാ​യേ​ലി​ക​ളെ കൊ​ന്നൊ​ടു​ക്കി​യ ഹ​മാ​സി​ന്‍റെ ക്രൂ​ര​ത​ക്കെ​തി​രെ  പ്ര​തി​ക​രി​ക്കാ​ൻ ഇ​സ്രാ​യേ​ലി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഒ​ബാ​മ പ​റ​ഞ്ഞി​രു​ന്നു.

പ​ക്ഷേ ഗാ​സ​യി​ലേ​ക്കു​ള്ള ഭ​ക്ഷ​ണം, വെ​ള്ളം, വൈ​ദ്യു​തി എ​ന്നി​വ​ക്ക് വി​ല​ങ്ങു ത​ടി​യാ​കു​ന്ന ഇ​സ്രാ​യേ​ലി​ന്‍റെ നീ​ക്കം ഇ​സ്ര​യേ​ലി​ന് ത​ന്നെ തി​രി​ച്ച​ടി​യാ​കു​മെ​ന്നും ഒ​ബാ​മ പ​റ​ഞ്ഞു.

 

Related posts

Leave a Comment