കയ്റോ: ഗാസയിൽ പലസ്തീനികൾ അഭയം തേടിയ പോസ്റ്റ് ഓഫീസിനു നേർക്ക് ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ 30 പേരെങ്കിലും കൊല്ലപ്പെട്ടു. 50 പേർക്കു പരിക്കേറ്റു.
നുസെയ്റത്ത് അഭയാർഥി ക്യാന്പിലെ പോസ്റ്റ് ഓഫീസിൽ വ്യാഴാഴ്ച രാത്രിയായിരുന്നു ആക്രമണം. ഇതോടെ വ്യാഴാഴ്ച ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 66 ആയി.
ഇസ്ലാമിക് ജിഹാദ് തീവ്രവാദ സംഘടനയുടെ നേതാവിനെ ലക്ഷ്യമിട്ടായിരുന്നു പോസ്റ്റ് ഓഫീസ് ആക്രമണമെന്ന് ഇസ്രയേൽ പറഞ്ഞു.