ടെൽ അവീവ്: ഗാസയിൽ ഭാഗിക വെടിനിർത്തൽ കരാറിനു മാത്രമേ തയാറാവുകയുള്ളൂവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളുടെ മോചനത്തിനായി ഭാഗിക കരാറിന് തയാറാണ്. എന്നാൽ ഹമാസിനെ ഇല്ലാതാക്കുന്നതുവരെ യുദ്ധം തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.
ഗാസയിൽ യുദ്ധം ആരംഭിച്ചതിനു ശേഷം ഒരു ഇസ്രേലി മാധ്യമത്തിന് ആദ്യമായി നൽകുന്ന അഭിമുഖത്തിലായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ഹമാസിനെതിരായ പോരാട്ടത്തിന്റെ ‘തീവ്രഘട്ടം’ ഏതാണ്ട് അവസാനിച്ചു.
എന്നാൽ യുദ്ധം അവസാനിക്കാൻ പോകുകയാണെന്ന് ഇതിനർഥമില്ല. ഹമാസിനെ അധികാരത്തിൽ നിന്ന് പൂർണമായി പുറത്താക്കുന്നതു വരെ നടപടി തുടരുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.