ഗാസയിലെ വെടിനിര്‍ത്തല്‍ നിര്‍ദേശം അമേരിക്ക തള്ളി

ഇ​സ്രാ​യേ​ൽ-​ഗാ​സ യു​ദ്ധ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ദ്യ​ത്തെ തു​റ​ന്ന സം​വാ​ദം ന​ട​ത്തി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷാ കൗ​ൺ​സി​ൽ. ‌യു​ദ്ധം ആ​രം​ഭി​ച്ച ശേ​ഷ​മു​ള്ള ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ല്‍ ന​ട​ത്തി​യ ആ​ദ്യ തു​റ​ന്ന സം​വാ​ദ​മാ​ണി​ത്.

ഗാ​സ​യി​ലെ വെ​ടി​നി​ര്‍​ത്ത​ല്‍ നി​ര്‍​ദേ​ശം അ​മേ​രി​ക്ക ത​ള്ളി. വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പി​ക്കു​ന്ന നീ​ക്കം ഹ​മാ​സി​നെ കൂ​ടു​ത​ൽ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് യു​എ​സ് നി​ല​പാ​ട്.

അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ഇ​സ്രാ​യേ​ലി​നെ​തി​രെ‌​യു​ള്ള ഹ​മാ​സി​ന്‍റെ ആ​ക്ര​മ​ണ​ത്തെ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും  ഇ​സ്ര​യേ​ലി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണം വീണ്ടും കൂ​ടാ​ന്‍ വഴിയൊരുക്കുമെന്നും യു​എ​സ് വ​ക്താ​വ് മാ​ത്യു മി​ല്ല​ര്‍ പ​റ​ഞ്ഞു.

യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ന്‍റോ​ണി​യോ ഗു​ട്ട​റ​സി​നെ​തി​രെ ഇ​സ്ര​യേ​ല്‍ വിമർശിച്ചു. സ്ത്രീ​ക​ളെ​യും കു​ഞ്ഞു​ങ്ങ​ളെ​യും വൃ​ദ്ധ​രെ​യും കൂ​ട്ട​ക്കൊ​ല ന​ട​ത്തു​ന്ന​തി​നെ​തി​രെ ഒ​ര​ക്ഷ​രം പോ​ലും ശ​ബ്‌​ദി​ക്കാ​ൻ ത​യാ​റാ​കാ​ത്ത യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് യു​എ​ന്നി​നെ ന​യി​ക്കാ​ന്‍ യോ​ഗ്യ​ന​ല്ല ഉ​ട​ൻ രാ​ജി വെ​ക്ക​ണ​മെ​ന്നാ​ണ് ഇ​സ്രാ​യേ​ലി​ന്‍റെ ആ​വി​ശ്യം. 

ഇ​സ്രാ​യേ​ൽ പൗ​ര​ന്മാ​ർ​ക്കും യ​ഹൂ​ദ ജ​ന​ത​യ്ക്കു​മെ​തി​രെ ചെ​യ്ത ഏ​റ്റ​വും ഭീ​ക​ര​മാ​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ അ​നു​ക​മ്പ കാ​ണി​ക്കു​ന്ന​വ​രോ​ട് സം​സാ​രി​ക്കു​ന്ന​തി​ൽ ന്യാ​യീ​ക​ര​ണ​മോ അ​ർ​ത്ഥ​മോ ഇ​ല്ലെ​ന്നും ഇ​സ്രാ​യേൽ കുറ്റപ്പെടുത്തി.

Related posts

Leave a Comment