റിയാദ്: യുദ്ധക്കെടുതികളിൽപ്പെട്ടു നരകിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി സൗദി അറേബ്യയയുടെ രണ്ടാമത്തെ കപ്പൽ പുറപ്പെട്ടു.
ജിദ്ദ തുറമുഖത്തുനിന്ന് ഈജിപ്തിലെ പോർട്ട് സെയ്ദിലേക്ക് യാത്ര തിരിച്ച കപ്പലിൽ 58 കണ്ടെയ്നറുകളായി 890 ടൺ വസ്തുക്കളാണുള്ളത്.
ഇതിൽ 21 കണ്ടെയ്നറുകൾ മെഡിക്കൽ സാമഗ്രികളാണ്. 303 ടൺ ലായനികളും മരുന്നുകളുമാണ്. കൂടാതെ 587 ടൺ പാൽ, വിവിധ ഭക്ഷ്യവസ്തുക്കൾ വഹിക്കുന്ന 37 കണ്ടെയ്നറുകളുമുണ്ട്.
അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 13 ഇസ്രയേലികളക്കം 17 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. 39 പലസ്തീനികളെ കൂടി ഇസ്രയേലും മോചിപ്പിച്ചു. ശനിയാഴ്ച രാത്രി13 ഇസ്രയേലി ബന്ദികളെയും നാല് തായ് ബന്ദികളെയും ഹമാസ് മോചിപ്പിച്ചിരുന്നു.