വെ​ടി നി​ർ​ത്ത​ണം; പ്ര​ത്യേ​ക അ​ധി​കാ​രം പ്ര​യോ​ഗി​ച്ച് യു​എ​ൻ മേ​ധാ​വി

ന്യൂ​യോ​ർ​ക്ക്: ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ലു​ണ്ടാ​കാ​നാ​യി യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​ര​സ് വി​ശേ​ഷാ​ധി​കാ​രം പ്ര​യോ​ഗി​ച്ച് ര​ക്ഷാ​സ​മി​തി​ക്കു ക​ത്തെ​ഴു​തി. യു​എ​ൻ ചാ​ർ​ട്ട​റി​ന്‍റെ 99-ാം ആ​ർ​ട്ടി​ക്കി​ൾ പ്ര​കാ​രം എ​ഴു​തി​യ ക​ത്തി​ൽ വെ​ടി​നി​ർ​ത്ത​ലി​ന്‍റെ ആ​വ​ശ്യ​ക​ത വി​ശ​ദീ​ക​രി​ച്ചി​രി​ക്കു​ന്നു.

അ​ന്താ​രാ​ഷ്‌​ട്ര സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​യ്ക്കും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ഏ​തു വി​ഷ​യ​ത്തെ​ക്കു​റി​ച്ചും യു​എ​ൻ ര​ക്ഷാ​സ​മി​തി​ക്കു മു​ന്ന​റി​യി​പ്പു ന​ല്കാ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന് അ​ധി​കാ​രം ന​ല്കു​ന്ന വ​കു​പ്പാ​ണി​ത്.

എ​ട്ടാ​ഴ്ച പി​ന്നി​ട്ട യു​ദ്ധം ഇ​സ്ര​യേ​ലി​ലും പ​ല​സ്തീ​ൻ പ്ര​ദേ​ശ​ത്തും വ​ലി​യ മാ​നു​ഷി​ക​ദു​ര​ന്ത​ത്തി​നു കാ​ര​ണ​മാ​യി​രി​ക്കു​ന്നു​വെ​ന്നും ഇ​തൊ​ഴി​വാ​ക്കാ​ൻ ഏ​തു​വി​ധേ​ന​യും സു​ര​ക്ഷാ​സ​മി​തി ശ്ര​മി​ക്ക​ണ​മെ​ന്നും യു​എ​ൻ മേ​ധാ​വി ആ​വ​ശ്യ​പ്പെ​ട്ടു. ഡി​സം​ബ​റി​ൽ ര​ക്ഷാ​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ഇ​ക്വ​ഡോ​റി​നാ​ണു ക​ത്ത് ന​ല്കി​യ​ത്.

ഗു​ട്ടെ​ര​സ് ആ​ദ്യ​മാ​യി​ട്ടാ​ണ് ആ​ർ​ട്ടി​ക്കി​ൾ 99 പ്ര​കാ​ര​മു​ള്ള അ​ധി​കാ​രം പ്ര​യോ​ഗി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ൻ​ഗാ​മി​ക​ളാ​യ ബാ​ൻ കി ​മൂ​ൺ, കോ​ഫി അ​ന്ന​ൻ എ​ന്നി​വ​ർ ഈ ​വ​കു​പ്പ് പ്ര​യോ​ഗി​ച്ചി​ട്ടി​ല്ല. 1971ൽ ​ബം​ഗ്ലാ​ദേ​ശ് വി​മോ​ച​ന​യു​ദ്ധ​ത്തി​നി​ടെ​യാ​ണ് അ​വ​സാ​ന​മാ​യി വ​കു​പ്പ് പ്ര​യോ​ഗി​ച്ചി​ട്ടു​ള്ള​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, ഗു​ട്ടെ​ര​സി​ന്‍റെ നി​ർ​ദേ​ശം ര​ക്ഷാ​സ​മി​തി​യി​ൽ കാ​ര്യ​മാ​യ ച​ല​ന​മു​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല. വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന മു​ൻ പ്ര​മേ​യ​ങ്ങ​ൾ ര​ക്ഷാ​സ​മി​തി​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment