ഗാസ: ഗാസയിലേക്ക് സഹായമെത്തിക്കാനായി അമേരിക്ക നിർമിച്ച താൽകാലിക പാത കടൽക്ഷോഭത്തിൽ തകർന്നു. ഗാസയുടെ തീരത്തോട് ചേർന്ന് ഏതാനും ആഴ്ചകൾക്ക് മുൻപാണ് അമേരിക്ക ഭക്ഷണവും ഇന്ധനവും അടക്കമുള്ള അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായി താൽകാലിക പ്ലാറ്റ്ഫോം സജ്ജമാക്കിയത്.
വേലിയേറ്റത്തിൽ താൽകാലിക പ്ലാറ്റ്ഫോമിന്റെ ഒരു ഭാഗം തകർന്നതായാണ് യുഎസ് അധികൃതർ വിശദമാക്കുന്നത്. ഇതിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ഒരാഴ്ച വേണ്ടി വരുമെന്നും അധികൃതർ പറഞ്ഞു.
യുഎന്നും മനുഷ്യാവകാശ സംഘടനകൾ അടക്കമുള്ളവരും ഗാസയിലേക്ക് ആവശ്യമായ സഹായം എത്തുന്നില്ലെന്നു നിരന്തരമായി പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് 548 മീറ്റർ നീളത്തിലധികമുള്ള താൽകാലിക പ്ലാറ്റ്ഫോം അമേരിക്കൻ സൈന്യം ഗാസ തീരത്ത് സജ്ജമാക്കിയത്. തീരവുമായി ബന്ധിപ്പിക്കുന്ന ഭാഗത്താണ് നിലവിൽ തകരാറ് സംഭവിച്ചിട്ടുള്ളത്. ു