ലണ്ടൻ: ഗാസയിൽ ഇസ്രയേൽ നടത്തുന്നത് ക്രൂരമായ വംശഹത്യയാണെന്നും അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി ഇസ്രയേലിനെതിരേ രംഗത്തുവരണമെന്നും ആംനസ്റ്റി ഇന്റർനാഷണൽ.
ഹമാസിനെ ഇല്ലാതാക്കുക എന്നതിനൊപ്പം പലസ്തീനികളെ മൊത്തമായി ഇല്ലാതാക്കുക എന്നതുകൂടിയാണ് ഇസ്രയേലിന്റെ പദ്ധതി. എല്ലാ നിലയിലും ഇസ്രയേൽ ഗാസയെ വരിഞ്ഞുമുറുക്കുകയാണ്.
ഈ വംശഹത്യയിൽ ഇസ്രയേലിന്റെ പ്രധാന ആയുധ ഇടപാടുകാരായ അമേരിക്കയ്ക്കും ജർമനിക്കും മറ്റ് യൂറോപ്യൻ യൂണിയൻ അംഗങ്ങൾക്കും പങ്കുണ്ടെന്നും ആംനസ്റ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ആംനസ്റ്റിയുടെ റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്നും എല്ലാം കള്ളമാണെന്നുമായിരുന്നു ഇസ്രയേൽ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.