ഇസ്രയേലുമായി സന്ധി കരാറിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഹമാസ് തലവൻ. ഹമാസ് ഉദ്യോഗസ്ഥർ ഇസ്രയേലുമായി വെടിനിര്‍ത്തല്‍ കരാറിലേക്ക് അടുത്തുവെന്നും ഖത്തറി മധ്യസ്ഥർക്ക് സംഘം മറുപടി നൽകിയിട്ടുണ്ടെന്നും ഹമാസ് തലവൻ ഇസ്മയില്‍ ഹനിയ്യ അറിയിച്ചു. ഖത്തറിന്റെ നേതൃത്വത്തില്‍ മദ്ധ്യസ്ഥ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇസ്മയില്‍ ഹനിയ ഖത്തറിലാണിപ്പോൾ.
ഹമാസ് തടവിലാക്കിയ 240 ബന്ദികളില്‍ കുറച്ച് ആളുകളെ മോചിപ്പിക്കുന്നതിനു പകരമായിട്ടായിരിക്കും വെടിനിര്‍ത്തല്‍ അംഗീകരിക്കുകയെന്നാണ് പുറത്തു വരുന്ന സൂചന.
ഒക്ടോബര്‍ ഏഴിനാണ് 240 ആളുകളെ ഹമാസ് ബന്ധികളാക്കിയത്.
ബന്ദികളില്‍ ചിലരെ മോചിപ്പിക്കുന്നതിനും പകരം താത്കാലികമായ വെടിനിര്‍ത്തല്‍ അംഗീകരിക്കാനുമുള്ള കരാറിനു ചെറിയ തടസങ്ങൾ നേരിടുന്നുണ്ടെന്ന് തിങ്കളാഴ്ച ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
എത്ര കാലം കരാർ നീണ്ടുനിൽക്കുമെന്നും, ഇസ്രായേലിലെ പലസ്തീൻ തടവുകാർക്കായി ഹമാസ് കൈവശം വച്ചിരിക്കുന്ന ഇസ്രായേലി ബന്ദികളുടെ മോചനം സംബന്ധിച്ചും, ഗാസയിലേക്ക് സഹായം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ എന്നിവയെ മുൻനിർത്തിയാണ് ചർച്ചകൾ നടന്നതെന്ന് ഹമാസ് ഉദ്യോഗസ്ഥൻ അറിയിച്ചു.