
കോഴിക്കോട്: ബിവറേജസ് ഔട്ട് ലെറ്റുകളില്‍ ക്യുനില്ക്കുന്നവര് മുഖം മൂടികെട്ടണമെന്ന നിര്‍ദേശം കര്‍ശനമാക്കി അധികൃതര്‍ .
ബീവറേജസിലെ ജീവനക്കാരുടെയും മദ്യം വാങ്ങാനെത്തുന്നവരുടെയും സുരക്ഷ കണക്കിലെടുത്താണ് നിര്‍ദേശം ഇന്നലെ മുതല്‍ കര്‍ശനമായി നടപ്പിലാക്കി തുടങ്ങി.
മാസ്ക് ധരിക്കാത്തവരെ ക്യൂവിലേക്ക് കടത്തിവിടാതിരിക്കാന്‍ സുരക്ഷാ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.
പലയിടത്തുനിന്നും സുരക്ഷയുമായി ബന്ധപ്പെട്ട് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. വിസമ്മതിക്കുന്നവര്‍ക്കെതിരേ കേസെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ടവ്വലിനും മാസ്കിനും ആവശ്യക്കാരേറിയതോടെ ബിവറേജസുകള്‍ക്ക് മുന്നിലെ പെട്ടിക്കടകളില്‍ ടവ്വലുകളുടെയും മാസ്കുകളുടെയും വില്‍പ്പനയും ആരംഭിച്ചിട്ടുണ്ട്.