ന്യൂഡല്‍ഹി: കറന്‍സി പിന്‍വലിക്കല്‍ മൂലം ഇക്കൊല്ലം ഇന്ത്യയുടെ സാമ്പത്തിക (ജിഡിപി) വളര്‍ച്ച പ്രതീക്ഷയിലും ഒരു ശതമാനം കുറയുമെന്ന് ഇന്ത്യ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച് (ഇന്ഡ്റ). 7.8 ശതമാനം പ്രതീക്ഷിച്ച വളര്‍ച്ച 6.8 ശതമാനമേ ഉണ്ടാകൂ എന്നാണ് അവരുടെ വിലയിരുത്തല്‍. രാജ്യത്തെ ഒട്ടുമിക്ക നിക്ഷേപ ബാങ്കുകളും റേറ്റിംഗ് ഏജന്‍സികളും കറന്‍സി പിന്‍വലിക്കലിനെ തുടര്‍ന്ന് വളര്‍ച്ചാ പ്രതീക്ഷ കുറച്ചു.
കറന്‍സി പിന്‍വലിക്കല്‍ മൂലം കള്ളപ്പണം ഇല്ലാതായില്ലെന്ന് ഇന്ഡ്റ വിലയിരുത്തി. 12 ശതമാനം കള്ളപ്പണം ഈ നടപടി മൂലം ഇല്ലാതായേക്കാം. ബാക്കി 88 ശതമാനം അവിടെ തുടരും. നാലു ലക്ഷം കോടി രൂപയുടെ കറന്‍സി ഇല്ലാതാകുമെന്ന നിഗമനത്തിലാണ് ഈ വിലയിരുത്തല്‍. എന്നാല്‍ അത്രയും കറന്‍സി ഇല്ലാതാകുന്നതായി സൂചനയില്ല.