വളർച്ചത്തോത് താഴും; 7.2 ശതമാനമേ വളരൂ

ന്യൂ​ഡ​ൽ​ഹി: ഈ ​മാ​ർ​ച്ചി​ൽ അ​വ​സാ​നി​ക്കു​ന്ന സാ​ന്പ​ത്തി​ക​വ​ർ​ഷം ഇ​ന്ത്യ​യു​ടെ ജി​ഡി​പി (മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം) വ​ള​ർ​ച്ച 7.2 ശ​ത​മാ​ന​മാ​യി​രി​ക്കു​മെ​ന്നു കേ​ന്ദ്ര സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സ് (സി​എ​സ്ഒ). 2017-18 ൽ 6.7 ​ശ​ത​മാ​ന​മാ​യി​രു​ന്നു വ​ള​ർ​ച്ച.

ഗ​വ​ൺ​മെ​ന്‍റ് നേ​ര​ത്തേ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത് 7.5 ശ​ത​മാ​ന​മാ​ണ്. റി​സ​ർ​വ് ബാ​ങ്ക് ക​ഴി​ഞ്ഞ​മാ​സം 7.4 ശ​ത​മാ​നം എ​ന്ന പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി. വി​ദേ​ശ റേ​റ്റിം​ഗ് ഏ​ജ​ൻ​സി​ക​ൾ വ​ള​ർ​ച്ച​പ്ര​തീ​ക്ഷ 7.1-7.3 ശ​ത​മാ​നം നി​ര​ക്കി​ലേ​ക്ക് താ​ഴ്ത്തി​യി​രു​ന്നു.

ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം ആ​ദ്യ ത്രൈ​മാ​സ​ത്തി​ൽ 8.2 ശ​ത​മാ​ന​വും ര​ണ്ടാം ത്രൈ​മാ​സ​ത്തി​ൽ 7.1 ശ​ത​മാ​ന​വു​മാ​യി​രു​ന്നു വ​ള​ർ​ച്ച. അ​താ​യ​ത് ഏ​പ്രി​ൽ മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ 7.7 ശ​ത​മാ​നം വ​ള​ർ​ന്നു. വാ​ർ​ഷി​ക വ​ള​ർ​ച്ച 7.2 ശ​ത​മാ​ന​മാ​യാ​ൽ ര​ണ്ടാം പ​കു​തി​യി​ലെ വ​ള​ർ​ച്ച ഏ​ഴു ശ​ത​മാ​ന​ത്തി​നു താ​ഴെ​യാ​കു​ക എ​ന്നാ​ണ​ർ​ഥം. ഒ​ക്‌​ടോ​ബ​ർ-​ഡി​സം​ബ​ർ ത്രൈ​മാ​സ വ​ള​ർ​ച്ച​യു​ടെ ക​ണ​ക്ക് ഫെ​ബ്രു​വ​രി 28-നേ ​പു​റ​ത്തു​വ​രൂ. വാ​ർ​ഷി​ക ക​ണ​ക്ക് മേ​യ് 31നും.

​സി​എ​സ്ഒ​യു​ടെ ഇ​ന്ന​ല​ത്തെ പ്ര​ഖ്യാ​പ​നം ഇ​ന്ത്യ​ൻ വ​ള​ർ​ച്ച പി​ന്നോ​ട്ട​ടി​ക്കു​ന്നു എ​ന്ന നി​ഗ​മ​ന​ത്തെ ശ​രി​വ​യ്ക്കു​ന്ന​താ​ണ്. വാ​ർ​ഷി​ക ജി​ഡി​പി 2011-12 വി​ല​നി​ല​വാ​ര​ത്തി​ൽ 139.52 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രി​ക്കും എ​ന്നു ക​ണ​ക്കാ​ക്കു​ന്നു. കാ​ർ​ഷി​ക​മേ​ഖ​ല (വ​ന​വും മ​ത്സ്യ​ബ​ന്ധ​ന​വും ഉ​ൾ​പ്പെ​ടെ) 3.8 ശ​ത​മാ​നം വ​ള​രും എ​ന്നാ​ണ് പ്ര​തീ​ക്ഷ.

Related posts