മുംബൈ: കുടുംബ കലഹത്തെ തുടർന്ന് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രി മുംബൈ ഗൊരേഗാവിലായിരുന്നു സംഭവം. ഗീത ദുബി എന്ന (28) യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് പ്രസാദ് രാവത്തിനെ (30) പോലീസ് അറസ്റ്റ് ചെയ്തു.
ഗൊരേഗാവിലാണ് ഗീത കൊല്ലപ്പെട്ടത്. ഇവരുടെ അമ്മയുടെ വീടായ മലാഡയിലേക്ക് പോകുന്നവഴിയാണ് സംഭവം നടന്നത്. അമ്മയുടെ വീട്ടിലേക്ക് പോകുന്നതിന് ഗീത ഓട്ടോറിക്ഷ വിളിക്കുന്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഗീതയുടെ കഴുത്ത് അറുത്ത പ്രസാദ് പിന്നീട് ഇവരുടെ നെഞ്ചിൽ കഠാരകുത്തിയിറക്കുകയും ചെയ്തു. സംഭവത്തിനു ശേഷം ഇയാൾ കടന്നുകളഞ്ഞു.
ഉടൻ തന്നെ ഓട്ടോറിക്ഷ ഡ്രൈവർ ഗീതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗീതയ്ക്ക് ഒന്നും രണ്ടും വയസ് പ്രായമുള്ള രണ്ടു പെൺമക്കളുണ്ട്.