മലയാളത്തിലെ എക്കലത്തെയും ഹിറ്റ് ചിത്രമാണ് ആകാശദൂത്. ചിത്രത്തിൽ ആദ്യം നായികയാവാൻ പരിഗണിച്ചത് നടി ഗീതയെ ആയിരുന്നു. എന്നാൽ ആകാശദൂത് എന്ന സിനിമ ഗീതയുടെ കൈയിൽ നിന്നും വഴുതിപ്പോയി.
ചിത്രത്തിലെ വേഷം നിരസിച്ചുവെന്നും നാലുമക്കളുടെ അമ്മവേഷം ആയത് കൊണ്ടാണ് അഭിനയിക്കാത്തതെന്നും അക്കാലത്ത് വിമർശനമുണ്ടായിരുന്നു. എന്നാൽ അത്തരം പ്രചാരണങ്ങൾ എല്ലാം തെറ്റാണെന്ന് ഗീത പറയുന്നു.
നാലുമക്കളുടെ അമ്മയാകാൻ മടിച്ചാണ് അന്ന് ഞാൻ വേഷം വേണ്ടെന്ന് വെച്ചതെന്നെല്ലാം അന്ന് വാർത്തകൾ ഉണ്ടായിരുന്നു. നായികാ പ്രാധാന്യമേറെയുള്ള അത്തരമൊരു വേഷം ആരും വേണ്ടെന്ന് വെക്കില്ല.
കഥ കേട്ട് ഇഷ്ടമായെങ്കിലും സംവിധായകനും നിർമാതാവും ആവശ്യപ്പെട്ട ദിവസങ്ങളിൽ നൽകാൻ ഡേറ്റില്ലാത്തതായിരുന്നു അതിനു കാരണം – ഗീത പറയുന്നു.
തൊണ്ണൂറുകളിൽ മലയാളത്തിന്റെ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങി നിന്ന താരമാണ് ഗീത. ദക്ഷിണേന്ത്യൻ ഭാഷകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിനു തമിഴിൽ നിന്നും തെലുങ്കിൽ
നിന്നുമെല്ലാം മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ടെങ്കിലും മലയാളത്തിൽ നിന്നും ഒരു സംസ്ഥാന പുരസ്കാരം ഇത് വരെയും ലഭിച്ചിട്ടില്ല.
ശക്തമായ അഭിനയം കാഴ്ചവച്ച നിരവധി കഥാപാത്രങ്ങൾ ഉണ്ടെങ്കിലും ആധാരം എന്ന സിനിമയിലെ അഭിനയത്തിന് സഹനടിക്കുള്ള പുരസ്കാരമാണ് മലയാളത്തിൽ നിന്നും ലഭിച്ചത്. എന്നാൽ അത് വാങ്ങാൻ ഗീത പോയില്ല. -പിജി