സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ചുള്ള ചർച്ചകൾ നമ്മൾക്ക് ചുറ്റും പുരോഗമിക്കുന്നുണ്ട്. ഓരോ വ്യക്തിയുടെയും ചിന്താഗതികളിലുൾപ്പടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഈ സമത്വം ആവശ്യമാണെന്ന് പറയുമ്പോഴും അത് പൂർണമാകുന്നില്ലെന്ന് വ്യക്തമാക്കുകയാണ് ഒരു ഫേസ്ബുക്ക് കുറിപ്പ്.
പി.എസ്. ഗീതാഞ്ജലി എന്ന യുവതിയാണ് ഇതിനെക്കുറിച്ച് കുറിച്ചിരിക്കുന്നത്. ഇന്നത്തെ കേരളത്തിൽ ഒരു ശരാശരി പുരുഷന് സ്ത്രീയോടുള്ള സമീപനം മനസിലാക്കണമെങ്കിൽ കൈയിൽ ഒരു ഡ്രൈവിംഗ് ലൈസൻസ് മാത്രം മതിയാകുമെന്നാണ് ഓരോ സ്ത്രീയോടും ഗീതാഞ്ജലി പറയുന്നത്. കാരണം സ്ത്രീ വാഹനമോടിക്കുന്നത് അവജ്ജയോടെയാണ് ഭൂരിഭാഗം പുരുഷന്മാരും നോക്കുന്നതെന്ന് ഗീതാഞ്ജലി വ്യക്തമാക്കുന്നു.
വാഹനമോടിക്കുമ്പോൾ പൊതുനിരത്തിൽ നിന്നും സ്ത്രീകൾ സ്ഥിരമായി നേരിടേണ്ടി വരുന്ന അവഗണനകളെക്കുറിച്ചും ഗീതാഞ്ജലി വിശദീകരിച്ച് പറയുന്നുണ്ട്. എന്നാൽ എല്ലാ പുരുഷന്മാരുടെയും ചിന്താഗതി ഒരു പോലയല്ലെന്നും അവർ എണ്ണത്തിൽ കുറവാണെങ്കിലും സന്തോഷത്തിനു വക തരുന്നുണ്ടെന്ന് പറഞ്ഞാണ് ഗീതാഞ്ജലി കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം