ലയേഴ്സ് ഡയസ് എന്ന ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് വീണ്ടും മലയാള സിനിമയില്‍ എത്തുകയാണ്. ഏറെ പ്രതീക്ഷയോടെ ഒരുക്കുന്ന മൂത്തോന് എന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്. ബോളിവുഡ് സംവിധായകന് അനുരാഗ് കുശ്യപ് ഗീതുവിനൊപ്പം മലയാളത്തില്‍ അരങ്ങ േറുന്നു എന്ന പ്രത്യേകതയും ചിത്രത്തിലുണ്ട്. രാജ്യാന്തര തലത്തില്‍ വിഖ്യാതമായ ദൃശ്യം സുഡാന്‍സ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഗോവയില്‍ സംഘടിപ്പിച്ച സ്ക്രീന്‍ റൈറ്റേഴ്സ് ലാബ് 2015 ല്‍ തിരഞ്ഞെടുത്ത ആദ്യ മലയാള സിനിമയാണ് മൂത്തോന്. മൂത്തോന് എന്ന ചിത്രത്തെ കുറിച്ചും നിവിനെ നായകനാക്കിയതിനെ കുറിച്ചും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി…
കഥ എഴുതുന്പോള് തന്നെ നിവിനെയാണ് ഞാന്‍ മനസില്‍ കണ്ടത്. ആ കഥാപാത്രത്തിന് യോജിച്ചയാള്‍ എന്ന നിലയിലാണ് നിവിനെ കാസ്റ്റ് ചെയ്തത്. വ്യത്യസ്തമായ സിനിമകള്‍ ചെയ്യണം എന്നാഗ്രഹിക്കുന്ന ആളാണ് നിവിന്‍. ക്ലീഷേ കാസ്റ്റിങ് ആകരുത് എന്നെനിക്കുമുണ്ടായിരുന്നു. കഥ നിവിനും ഇഷ്ടമായി.മലയാളത്തില്‍ സിനിമ ചെയ്യുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഇതൊരു വ്യത്യസ്തമായ കഥയോ സിനിമയോ ആയിരിക്കുമെന്ന അവകാശ വാദമൊന്നുമില്ല. എനിക്ക് അറിയാവുന്ന രീതിയില്‍ കഥ പറയുന്നു.