ഷൂട്ടിംഗ് നടക്കുന്നതിനിടെ ബോധരഹിതയായി വീണ യുവനടിക്ക് ഹൃദയാഘാതം. ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലെ നടിയും മോഡലുമായി ഗഹന വസിഷ്ടിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വടക്കൻ മുംബൈയിലെ മഠ് ദ്വീപിൽ ഒരു വെബ് സീരിസിന്റെ ചിത്രീകരണത്തിനിടെയാണ് താരം തളർന്ന് വീണത്. ഉടൻ തന്നെ സഹ പ്രവർത്തകർ ഗഹനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിശോധനയിൽ ഡോക്ടർമാർ പറഞ്ഞതിങ്ങനെ, രണ്ടു ദിവസമായി ഭക്ഷണമൊന്നും കഴിക്കാതെ കഠിന ജോലി ചെയ്തതിന്റെ ഷീണമാവും തളർച്ചയ്ക്ക് പിന്നിൽ. പ്രമേഹ രോഗിയായ നടി ഷൂട്ടിംഗിനിടെ മരുന്നുകൾക്കൊപ്പം ചില എനർജി ഡ്രിങ്കുകൾ ഉപയോഗിച്ചതാണോ ഇത്തരമൊരു അവസ്ഥയിലേക്ക് നയിച്ചതെന്നും, കൂടുതൽ പരിശോധനകൾ ക്ക് ശേഷം യഥാർഥ കാരണം പറയാനാകൂകയുള്ളുവെന്നും ഡോകട്ർമാർ പറയുന്നു.
അതീവ ഗുരുതരവാസ്ഥയിലായ നടി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോൾ കഴിയുന്നത്