കാലം അതിവേഗം മുന്നോട്ട പോയ്ക്കൊണ്ടിരിക്കുകയാണ്. കാലത്തിനനുസരിച്ച് ആളുകളുടെ ചിന്തയ്ക്കും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. 90 കളിൽ ജനിച്ചവരെയൊക്കെ തന്തവൈബാണെന്നും വസന്തങ്ങളാണെന്നുമൊക്കെ അടിച്ച് ആക്ഷേപിക്കുന്നു ജെൻ സികളുടെ ലോകമാണിത്.
നമ്മൾ നമ്മുടെ കുഞ്ഞുങ്ങളെ നോക്കിയതു പോലെയോ അല്ലങ്കിൽ നമ്മുടെ കുട്ടിക്കാലത്ത് നമ്മുടെ മാതാപിതാക്കൾ നമ്മളെ നോക്കിയതുപോലെയോ ഒന്നുമല്ല ഇന്നത്തെ തലമുറ ജൻമം കൊടുക്കുന്ന കുഞ്ഞുങ്ങളെ പരിപാലിക്കുന്നത്. ജെൻ സി മാതാപിതാക്കളുടെ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് യുവതി തയാറാക്കിയ നിയമങ്ങളിൽ ഒന്നാണ് ഇത്. കുട്ടികളായാൽ മാതാപിതാക്കളായ തങ്ങളെ വിളിക്കാനോ മെസേജ് അയക്കാനോ പാടില്ല. കുട്ടിയുടെ ജനനത്തെ കുറിച്ച് അവർ വെളിപ്പെടുത്തില്ല. കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ ആരും അറിയുന്നത് അവർക്ക് ഇഷ്ടമല്ല.
മറ്റൊന്ന്, ആരും കുട്ടിയുടെ വീഡിയോയോ ചിത്രങ്ങളോ ഒന്നും തന്നെ പകർത്തരുത്. മറ്റൊരു നിയമം രണ്ടാഴ്ച വരെയെങ്കിലും ആരും കുഞ്ഞിനെ തൊടാനോ ചുംബിക്കാനോ പാടില്ല. ആശുപത്രിയിലെത്തി കുഞ്ഞിനെ സന്ദർശിക്കാനും പാടില്ല. ഇതാണ് യുവതി മുന്നോട്ട് വയ്ക്കുന്ന നിബന്ധന.
പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തുന്നത്. എന്ത് ആറ്റിറ്റ്യൂട് ആണിത്. എന്ന് വിമർശിച്ചവരും കുറവല്ല. എന്നാൽ യുവതിയെ പിന്തുണച്ചും ധാരാളം ആളുകളെത്തി. സ്വന്തം കുഞ്ഞിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ അവർക്ക് അവകാശമുണ്ട്. ജൻമം നൽകിയവർക്ക് അറിയാം എങ്ങനെ കുഞ്ഞുങ്ങളെ വളർത്തണമെന്ന് എന്നൊക്കെ പിന്തുണ കമന്റുകളും ധാരാളം.