സ്ത്രീ​യും പു​രു​ഷ​നും തു​ല്യ​രാ​ണെ​ന്നു പ​റ​യു​ന്ന​വ​ര്‍ ആ​ദ്യം സ്വ​ന്തം വീ​ട്ടി​ല്‍ ന​ട​പ്പാ​ക്ക​ട്ടെ; ആ​ണും പെ​ണ്ണും തു​ല്യ​ര​ല്ല, വേ​ണ്ട​ത് സാ​മൂ​ഹി​ക​നീ​തി​യെ​ന്ന് പി.​എം.​എ. സ​ലാം

എ​ട​ക്ക​ര: ലിം​ഗ​സ​മ​ത്വ​മ​ല്ല മ​റി​ച്ച്, ആ​ണി​നും പെ​ണ്ണി​നും തു​ല്യ സാ​മൂ​ഹി​ക നീ​തി​യാ​ണ് വേ​ണ്ട​തെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം. എ​ട​ക്ക​ര​യി​ല്‍ മെ​ക് സെ​വ​ന്‍ വ്യാ​യാ​മ കൂ​ട്ടാ​യ്മ​യി​ലെ സ്ത്രീ ​പ​ങ്കാ​ളി​ത്തം സം​ബ​ന്ധി​ച്ച മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ണി​നും പെ​ണ്ണി​നും വി​വേ​ച​ന​മി​ല്ലാ​തെ നീ​തി ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യ​ണ​മെ​ന്നാ​ണ് അ​ഭി​പ്രാ​യം. സ്ത്രീ​യും പു​രു​ഷ​നും എ​ല്ലാ നി​ല​യ്ക്കും തു​ല്യ​രാ​ണെ​ന്നു പ​റ​യാ​നാ​കു​മോ? ലോ​കം അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടോ? എ​ന്തി​നാ​ണ് ഒ​ളി​മ്പി​ക്സി​ലാ​ക്കെ വെ​വ്വേ​റെ മ​ത്സ​രം.

ര​ണ്ടും വ്യ​ത്യ​സ്ത​രാ​യ​തു​കൊ​ണ്ട​ല്ലേ? ര​ണ്ടും തു​ല്യ​മാ​ണെ​ന്നു പ​റ​യു​ന്ന​ത് ക​ണ്ണ​ട​ച്ച് ഇ​രു​ട്ടാ​ക്ക​ല​ല്ലേ? സ്ത്രീ​ക​ള്‍​ക്കു ബ​സി​ല്‍ വേ​റെ സീ​റ്റ് എ​ന്നു എ​ഴു​തി​വ​യ്ക്കു​ന്നു​ണ്ട​ല്ലോ? അ​വി​ടെ, എ​ന്തി​നാ​ണു എ​ഴു​തി​വ​യ്ക്കു​ന്ന​ത്? മൂ​ത്ര​പ്പു​ര വേ​റെ​യ​ല്ലേ? സ്കൂ​ളി​ല്‍​പോ​ലും ഇ​രി​ക്കു​ന്ന​ത് ഒ​രേ ബെ​ഞ്ചി​ലാ​ണോ, വേ​റേ​യ​ല്ലേ? ര​ണ്ടും തു​ല്യ​രാ​ണെ​ന്നു പ​റ​യു​ന്ന​വ​ര്‍​ത​ന്നെ തു​ല്യ​ത ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും പി.​എം.​എ. സ​ലാം പ​റ​ഞ്ഞു.

പ്ര​യോ​ഗി​ക​മ​ല്ലാ​ത്ത, മ​നു​ഷ്യ​ന്‍റെ യു​ക്തി​ക്ക് എ​തി​രാ​യ വാ​ദ​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ല്‍ കൈ​യ​ടി കി​ട്ടാ​ന്‍ എ​ന്തി​നാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്? അ​തി​ലൊ​ക്കെ ലീ​ഗി​നു വ്യ​ക്ത​മാ​യ അ​ഭി​പ്രാ​യ​മു​ണ്ട്. ജെ​ന്‍​ഡ​ര്‍ ഈ​ക്വാ​ലി​റ്റി​യ​ല്ല, ജെ​ന്‍​ഡ​ര്‍ ജ​സ്റ്റീ​സാ​ണു ലീ​ഗി​ന്‍റെ ന​യം.

സ്ത്രീ​ക്ക് സാ​മൂ​ഹ്യ​നീ​തി​യാ​ണു വേ​ണ്ട​ത്. സ്ത്രീ​ക്കും പു​രു​ഷ​നും തു​ല്യ​നീ​തി വേ​ണം. എ​ത്ര പ​ഴ​ഞ്ച​ന്‍ എ​ന്നു​പ​റ​ഞ്ഞാ​ലും പ്ര​കൃ​തി​പ​ര​മാ​യ അ​ഭി​പ്രാ​യ​ത്തി​ല്‍​നി​ന്ന് മാ​റാ​ന്‍ ലീ​ഗ് ത​യാ​റ​ല്ല. സ്ത്രീ​യും പു​രു​ഷ​നും തു​ല്യ​രാ​ണെ​ന്നു പ​റ​യു​ന്ന​വ​ര്‍ ആ​ദ്യം സ്വ​ന്തം വീ​ട്ടി​ല്‍ ന​ട​പ്പാ​ക്ക​ട്ടെ​യെ​ന്നും പി.​എം.​എ. സ​ലാം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment