കൊച്ചി: ശുചിമുറിക്ക് മുന്നിൽ ആണിനും പെണ്ണിനും വ്യത്യാസമില്ലാത്ത കാലമത്ര വിദൂരമല്ലന്ന് തെളിയിക്കുകയാണ് എറണാകുളം മഹാരാജാസാ കോളജ്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ ഉപയോഗിക്കുന്ന ശുചിമുറികളുമായി മഹാരാജാസിന്റെ ഒന്നാം നില. ട്രാന്സ്ജന്ഡര് വിഭാഗക്കാരുടെ സൗകര്യാര്‍ഥം കൂടിയാണ് കോളജ് അധികൃതര്‍ ഇത്തരമൊരു ആശയം നടപ്പിലാക്കിയത്.
ഇതിനു പുറമേ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറ ഉപയോഗിക്കാവുന്ന ശുചിമുറികളും ക്യാമ്പസിലുണ്ട്.
എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ കോളജിന്റെ നടപടിക്കെതിരേ വിമർശനങ്ങളുന്നയിക്കുകയാണ്. മാറുന്ന കാലത്തെ ഉൾക്കൊള്ളാൻ മനസില്ലാത്തവരാണ് ഇത്തരം നടപടിയെ സ്വീകരിക്കാൻ വിമുഖത കാട്ടുന്നതും വിമർശിക്കുന്നതെന്നും കോളജ് അധികൃതർ പ്രതികരിച്ചു.