പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദന്പതികളാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. ബോളിവുഡിലും തെന്നിന്ത്യയിലും താരങ്ങൾക്ക് ഒരു പോലെ ആരാധകരുണ്ട്.
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ജെനീലിയ. ബോളിവുഡിലൂടെയാണ് നടിയുടെ അരങ്ങേറ്റമെങ്കിലും തെന്നിന്ത്യൻ സിനിമയിലൂടെയാണ് നടി ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
റിതേഷിന്റെ നായികയായി തുഛേ മേരി കസം എന്ന ചിത്രത്തിലാണ് ജനിലിയ ആദ്യമായി അഭിനയിക്കുന്നത്.
റിതേഷിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭാര്യ ജെനീലിയയുടെ പേരിൽ അറിയപ്പെട്ട സംഭവമാണ് നടൻ വെളിപ്പെടുത്തത്.
കപിൽ ശർമയുടെ ഷോയിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ബംംഗളൂരുവിൽ നടക്കുന്ന സമയം. അന്ന് അവിടെ ഒരു സൗത്ത് ഇന്ത്യൻ ടീമും ഉണ്ടായിരുന്നു.
അതിലെ രണ്ട് കളിക്കാർ എന്നെ കണ്ടപ്പോൾജെനീലിയയുടെ ഭർത്താവ് എന്ന് പറയുന്നത് കേട്ടു. അത് കേട്ടപ്പോൾ അന്ന് എന്നിൽ ഈഗോ തോന്നി. ഉടൻ തന്നെ ഞാൻ അവരോട് പറഞ്ഞു.
ഇവിടെ ഞാൻ ജെനീലിയയുടെ ഭർത്താവാണ്. എന്നാൽ മഹാരാഷ്ട്രയിൽ റിതേഷിന്റെ ഭാര്യയാണ് ജെനീലിയ.. ഉടൻ തന്നെ ഇതിന് അവർ എനിക്ക് മറുപടിയും നൽകുകയായിരുന്നു.
അത് ഞങ്ങൾക്ക് അറിയാം സാർ. അവിടെ മഹാരാഷ്ട്രരയിൽ മാത്രമാണ് ജെനീലിയ റിതേഷിന്റെ ഭാര്യയാകുന്നത്. എന്നാൽ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവടങ്ങളിൽ അങ്ങനെയല്ല…
റിതേഷിന്റെ നായികയായി തുഛേ മേരി കസം എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തുന്നത്. റിതേഷിന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി പിന്നീട് ജീവിതത്തിലും നായികയാവുകയായിരുന്നു.
ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2012 ലായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹശേഷം കുറച്ച് കാലം സിനിമയിൽ നിന്ന് വിട്ടുനിന്ന ജെനീലിയ 2016 ൽ ഫോഴ്സ് 2 വിലൂടെ സിനിമയിൽ തിരിച്ചെത്തി.
പരസ്യചിത്രങ്ങളിലും താരം സജീവമാണ്. റിതേഷ്-ജനിലീയ ദന്പതികൾക്ക് റിയാൽ, റാഹിൽ എന്ന് പേരുള്ള രണ്ട് ആണ്മക്കളുണ്ട്. പൃഥ്വിരാജ് ചിത്രമായ ഉറുമിയിലൂടെയാണ് മലയാളത്തിലെത്തിയത്.