റം​സാ​ൻ: ഖ​ത്ത​റി​ല്‍ വി​വി​ധ ജ​യി​ലു​ക​ളി​ല്‍ ക​ഴി​യു​ന്ന ത​ട​വു​കാ​ര്‍​ക്കു പൊ​തു​മാ​പ്പ്; മോചനം കിട്ടുന്നത് ഗുരുതര കുറ്റകൃത്യം ചെയ്യാത്തവർക്ക്


ദോ​ഹ: ഖ​ത്ത​റി​ല്‍ വി​വി​ധ ജ​യി​ലു​ക​ളി​ല്‍ ക​ഴി​യു​ന്ന നി​ര​വ​ധി ത​ട​വു​കാ​ര്‍​ക്കു അ​മീ​ര്‍ ഷെ​യ്ഖ് ത​മീം ബി​ന്‍ ഹ​മ​ദ് അ​ല്‍​താ​നി പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ചു.

റം​സാ​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ വ​ര്‍​ഷ​വും നി​ശ്ചി​ത എ​ണ്ണം ത​ട​വു​കാ​ര്‍​ക്കു അ​മീ​ര്‍ പൊ​തു​മാ​പ്പ് ന​ല്‍​കു​ക പ​തി​വാ​ണ്. അ​തേ​സ​മ​യം എ​ത്ര ത​ട​വു​കാ​ര്‍​ക്കാ​ണു പൊ​തു​മാ​പ്പി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

എ​ല്ലാ വ​ര്‍​ഷ​വും ഖ​ത്ത​ര്‍ ദേ​ശീ​യ ദി​നം, റം​സാ​ന്‍ എ​ന്നി​വ​യോ​ട് അ​നു​ബ​ന്ധി​ച്ചാ​ണു ത​ട​വു​കാ​ര്‍​ക്കു പൊ​തു​മാ​പ്പ് ന​ല്‍​കാ​റു​ള്ള​ത്.

ക​ഴി​ഞ്ഞ മേ​യി​ല്‍ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തെ​ത്തു​ട​ര്‍​ന്ന് അ​ഞ്ഞൂ​റി​ല​ധി​കം ത​ട​വു​കാ​ര്‍​ക്കും അ​മീ​ര്‍ പൊ​തു​മാ​പ്പ് ന​ല്‍​കി​യി​രു​ന്നു.

ഇ​തി​ല്‍ എ​ഴു​പ​തോ​ളം പേ​ര്‍ ഇ​ന്ത്യ​ക്കാ​രാ​യി​രു​ന്നു. ഗു​രു​ത​ര​മ​ല്ലാ​ത്ത കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കാ​ണു പൊ​തു​മാ​പ്പ് ന​ല്‍​കു​ന്ന​ത്.

 

Related posts

Leave a Comment