കൊച്ചി: ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ സന്ദര്‍ശിക്കാന്‍ ജനറല്‍ ആശുപത്രിയിലെത്തിയ മധ്യവസ്കന്റെ തലയില്‍ ഭിത്തിയില്‍ സ്ഥാപിച്ചിരുന്ന നെറ്റ്വര്‍ക്ക് റാക്ക് വീണു പരിക്കേറ്റു.
തുറവൂര്‍ പള്ളിത്തോട് കൊടിയനാട് സാബു(49)വിനാണ് പരിക്കേറ്റത്. തലയ്ക്കും കഴുത്തിനും പരിക്കേറ്റ ഇയാളെ ജനറല്‍ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ 11.30നായിരുന്നു സംഭവം.
തിമിര ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ഐ വാര്‍ഡില്‍ കഴിയുന്ന ഭാര്യാപിതാവിനെ സന്ദര്‍ശിക്കുന്നതിനാണു സാബു ഇവിടെയെത്തിയത്.
വാര്‍ഡിനു മുന്നില്‍ സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലത്ത് മറ്റുള്ളവര്‍ക്കൊപ്പം ഇരിക്കെ ഭിത്തിയുടെ മുകളില്‍ സ്ഥാപിച്ചിരുന്ന റാക്ക് താഴേക്കു പതിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആശുപത്രി അധികൃതര്‍ സാബുവിനു ഉടൻ പ്രാഥമിക ശുശ്രൂഷ നല്കി. എക്സ്റേ, സിടി സ്കാന്‍ പരിശോധന ഉള്‍പ്പെടെ നടത്തിയതായും ഏതാനും ദിവസങ്ങള്‍ ചികിത്സയില്‍ കഴിയേണ്ടിവരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായുള്ള പ്രവര്ത്തികളോടനുബന്ധിച്ച് സ്ഥാപിച്ച റാക്കുകളിലൊന്നാണു താഴെ വീണതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.