ബ്രഹ്മാണ്ഡ ചിത്രമായ ജെന്‍റിൽമാൻ സിനിമയുടെ രണ്ടാം ഭാഗം വരുന്നു; നായികമായാരായി രണ്ട് മലയാളി പെൺകുട്ടികൾ; അഭിനയ ജീവിതത്തിലെ നാഴികല്ലാകും ജെന്‍റിൽമാനെന്ന് പ്രിയലാൽ

തൊ​ണ്ണൂ​റു​ക​ളി​ൽ ത​മി​ഴ് സി​നി​മ​യു​ടെ മാ​ത്ര​മ​ല്ല ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ത​ന്നെ മു​ഖ​ച്ഛാ​യ മാ​റ്റി​യ ബ്ര​ഹ്മാ​ണ്ഡ സി​നി​മ​യാ​യി​രു​ന്നു ജെ​ന്‍റി​ൽ​മാ​ൻ. പി​ൽ​ക്കാ​ല​ത്ത് ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ങ്ങ​ൾ മാ​ത്രം നി​ർ​മി​ച്ച് മെ​ഗാ പ്രൊ​ഡ്യൂ​സ​ർ എ​ന്ന് ഖ്യാ​തി നേ​ടി​യ മ​ല​യാ​ളി​യാ​യ കെ.​ടി. കു​ഞ്ഞു​മോ​നാ​യി​രു​ന്നു ഈ ​സി​നി​മ​യു​ടെ നി​ർ​മാ​താ​വ്.

ഒ​പ്പം ജെ​ന്‍റി​ൽ​മാ​നി​ലൂ​ടെ കു​ഞ്ഞു​മോ​ൻ ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് സ​മ്മാ​നി​ച്ച​ത് ഷ​ങ്ക​ർ എ​ന്ന ബ്ര​ഹ്മാ​ണ്ഡ സം​വി​ധാ​യ​ക​നേ​യും കൂ​ടി​യാ​യി​രു​ന്നു.

ഒ​രു ഇ​ട​വേ​ള​ക്ക് ശേ​ഷം ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യി ജെ​​ന്‍റി​ൽ​മാ​ൻ 2 എ​ന്ന മെ​ഗാ സി​നി​മ നി​ർ​മി​ക്കാ​നു​ള്ള തയാ​റെ​ടു​പ്പി​ലാ​ണ് കെ.​ടി. കു​ഞ്ഞു​മോ​ൻ.

ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി സം​ഗീ​ത സം​വി​ധാ​യ​ക​നാ​യി കീ​രാ​വാ​ണി, നാ​യി​ക​മാ​രി​ൽ ഒ​രാ​ൾ ന​യ​ൻ​താ​രാ ച​ക്ര​വ​ർ​ത്തി എ​ന്നി​വ​രു​ടെ പേ​രു​ക​ൾ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചു വാ​ർ​ത്താപ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു.

ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ലെ മ​റ്റൊ​രു നാ​യി​ക​യാ​യി പ്ര​വാ​സി മ​ല​യാ​ളി ന​ടി​യും ന​ർ​ത്ത​കി​യും സ്പോ​ർ​ട്സ് അ​വ​താ​ര​ക​യു​മാ​യ ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​യ പ്രി​യാ​ലാ​ലി​ന്‍റെ പേ​ര് കൂ​ടി പ്ര​ഖ്യാ​പി​ച്ചി​രി​ക്കുകയാ​ണ് .

ജ​ന​ക​ൻ എ​ന്ന സി​നി​മ​യി​ൽ സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ളാ​യി അ​ഭി​ന​യി​ച്ചുകൊ​ണ്ട് സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച പ്രി​യാ​ലാ​ൽ പി​ന്നീ​ട് ഓ​രോ ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മ​ക​ളി​ൽ നാ​യി​ക​യു​മാ​യി ക​ഴി​വു തെ​ളി​യി​ച്ചി​രു​ന്നു.

ജെ​ന്‍റി​ൽ​മാ​ൻ 2- ൽ ​പ്രി​യ​യ്ക്ക് ന​റു​ക്കു വീ​ണ​ത് തി​ക​ച്ചും അ​പ്ര​തീ​ക്ഷി​തം. ഈ ​സി​നി​മ ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ വ​ലി​യൊ​രു നാ​ഴി​ക​ക്ക​ല്ലാ​യി തീ​രും എ​ന്ന ശു​ഭാ​പ്തി വി​ശ്വാ​സ​ത്തി​ലാ​ണ് ല​ണ്ട​ൻ വാ​സി​യാ​യ പ്രി​യാ​ലാ​ൽ.

ഇ​തി​ലെ ത​ന്‍റെ ക​ഥാ​പ​ത്ര​ത്തെ മി​ക​വു​റ്റ​താ​ക്കാ​നു​ള്ള ഹോം ​വ​ർ​ക്കി​ലാ​ണ് ന​ടി. അ​തു കൊ​ണ്ടു ത​ന്നെ ഇ​തി​നി​ടെ ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ൽ നി​ന്നും ല​ഭി​ച്ച പ​ല ഓ​ഫ​റു​ക​ളും പ്രി​യ​ക്ക് നി​ര​സി​ക്കേ​ണ്ടി​യും വ​ന്നു​വ​ത്രെ.

ജെ​ന്‍റി​ൽ​മാ​ൻ 2-​ന്‍റെ ഷൂ​ട്ടിം​ഗ് അ​ടു​ത്ത് ത​ന്നെ അ​റി​യി​ക്കു​മെ​ന്നും സം​വി​ധാ​യ​ക​ൻ, ഇ​ത​ര അ​ഭി​നേ​താ​ക്ക​ൾ എ​ന്നി​വ​രെ കു​റി​ച്ചു​ള്ള സ​ർ​പ്രൈ​സ് അ​റി​യി​പ്പു​ക​ളും നി​ർ​മാ​താ​വി​ൽനി​ന്നും ഉ​ട​ൻത​ന്നെ ഉ​ണ്ടാ​വു​മെ​ന്നാ​ണ് സൂ​ച​ന. പി​ആ​ർ​ഒ സി.​കെ. അ​ജ​യ് കു​മാ​ർ.

 

Related posts

Leave a Comment