തൃശൂർ: കുടുംബങ്ങളിൽ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള അസമത്വം ഇന്നും നിലനിൽക്കുന്നതായി ഏരിയലിനു വേണ്ടി നീൽസണ്‍ നടത്തിയ സർവേ വ്യക്തമാക്കുന്നു. 25-48 പ്രായപരിധിയിൽപ്പെട്ട വിവാഹിതരായവർക്കിടയിലാണ് സർവേ നടത്തിയത്.
വീട്ടുജോലി ഭാരം മുഴുവൻ പെണ്‍കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നു. ഇതുമൂലം എല്ലാ മേഖലയിലും മികവ് പുലർത്തേണ്ട പെണ്‍കുട്ടികളുടെ പ്രാഫഷണൽ വളർച്ചപോലും മുരടിപ്പിക്കുന്നു. വീട്ടുജോലിയുടെ ഭാരം പങ്കിടാൻ ആണ്‍കുട്ടികളെ പഠിപ്പിച്ചില്ലെങ്കിൽ നാളെ വിവാഹിതരാവുന്പോൾ അവൻ തുല്യപങ്കാളിത്തം വഹിക്കാൻ പ്രാപ്തനല്ലാതാകും.
ആണ്‍കുട്ടികൾക്ക് അവബോധം നൽകാൻ സണ്‍സ് ഷെയർ ദി ലോഡ് എന്ന പദ്ധതിക്ക് ഏരിയൽ തുടക്കം കുറിച്ചു.
വാരാന്ത്യങ്ങൾ പലചരക്കു വാങ്ങാനും അലക്കാനുമാണ് 72 ശതമാനം സ്ത്രീകളും സമയം വിനിയോഗിക്കുന്നത്. എന്നാൽ വാരാന്ത്യങ്ങൾ സുഖിക്കാനുള്ളതാണെന്നാണ് 68 ശതമാനം പുരുഷ·ാരുടേയും വിശ്വാസം. 68 ശതമാനം സ്ത്രീകൾ ജോലിസ്ഥലത്തുനിന്ന് വീട്ടിലെത്തിയാൽ ഉടൻ തുണി അലക്കാനാണ് ശ്രമിക്കുക.
പുരുഷന്മരിൽ 35 ശതമാനം തുണി അലക്കുന്നതിൽ മടിയില്ലാത്തവരാണ്. 40 ശതമാനം പുരുഷന്മാർക്കും വാഷിംഗ് മെഷീൻ പ്രവർത്തിപ്പിക്കാൻ അറിയില്ല.വീടുകളിലെ ജോലിഭാരം പങ്കുവയ്ക്കുന്നതിനെപ്പറ്റി അവബോധം ഉണ്ടാക്കാൻ പ്രൊക്റ്റർ ആൻഡ് ഗാംബിളിന്റെ ഉല്പന്നമായ ഏരിയൽ വിവിധ സംരംഭങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. 2016-ൽ ഡാഡ്സ് ഷെയർ ദി ലോഡ് എന്ന സംരംഭത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.