കോട്ടയം: കൊറോണ ബാധിതരെയും അവരുമായി സഹവസിച്ചതിലൂടെ വീടുകളിലും ആശുപത്രികളിലും കഴിയുന്നവരെയും 24 മണിക്കൂറും നിരീക്ഷിക്കുന്ന സംവിധാനവുമായി ജില്ലാ പോലീസ്. ജിയോ ഫെൻസിംഗ് എന്ന പുതിയ സംവിധാനത്തിലൂടെ കൊറോണ പ്രതിരോധം ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് പോലീസ്.
സംസ്ഥാനത്തു തന്നെ ആദ്യമായി ജിയോ ഫെൻസിംഗ് സംവിധാനം നടപ്പിലക്കുന്നത് കോട്ടയം ജില്ലാ പോലീസാണ്. നിരീഷണത്തിലുള്ളവർ പുറത്തു കടന്നു പൊതു ജനവുമായി സന്പർക്കത്തിലേർപ്പെടുകയോ യാത്രചെയ്യുകയോ ചെയ്താൽ സൈബർ സെല്ലിലുള്ള ജിയോ ഫെൻസിംഗ് സോഫ്റ്റ് വെയറിൽ വിവരങ്ങൾ രേഖപ്പെടുത്തും.
തുടർന്നു കൊറോണ സെല്ലിനും ജില്ലാ പോലീസ് മേധാവിക്കും വിവരങ്ങൾ കൈമാറും. നിരീഷണത്തിലുള്ളവരുടെ ജിപിഎസ് ലൊക്കേഷൻ സഹിതമാണ് ജിയോ ഫെൻസിംഗ് വിവിരങ്ങൾ കൈമാറുന്നത്.
പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പോലീസ്.