വാഷിംഗ്ടൺ ഡിസി: അമേരിക്കയും നാറ്റോ സഖ്യകക്ഷികളും യുക്രൈനിൽ റഷ്യയുമായി യുദ്ധം ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.
നാറ്റോയും റഷ്യയും തമ്മിലുള്ള സംഘർഷം മൂന്നാം ലോകമഹായുദ്ധമാണ്. മൂന്നാം ലോകമഹായുദ്ധം വന്നാൽ നാറ്റോയ്ക്ക് വേണ്ടി പോരാടുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
ഞങ്ങളുടെ പിന്തുണ യുക്രെയ്നിന് നൽകുമ്പോൾ, യൂറോപ്പിലെ സഖ്യകക്ഷികളുമായി ഒരുമിച്ച് നിൽക്കുന്നത് തുടരുകയും ചെയ്യും.
നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുമെന്നും ബൈഡൻ വ്യക്തമാക്കി. നാറ്റോയും റഷ്യയും തമ്മിലുള്ള സംഘർഷം മൂന്നാം ലോകമഹായുദ്ധമാണ്. അത് തടയാൻ നമ്മൾ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച ഫിലാഡൽഫിയയിൽ നടത്തിയ പ്രസംഗത്തിലാണ് ബൈഡൻ ഇക്കാര്യങ്ങൾ പറഞ്ഞത്. റഷ്യയ്ക്കെതിരായ അധിക ഉപരോധം പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.