ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ സം​ഭ​വം; എ​ഫ്ഐആ​ർ രജി​സ്റ്റ​ർ ചെ​യ്ത് പി.​സി.ജോ​ർ​ജി​നെ​തി​രെ കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്: കൊ​ച്ചി​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ ന​ടി​യു​ടെ പേ​ര് ചാ​ന​ലി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പി.​സി.ജോ​ർ​ജ് എം​എ​ൽ​എ​ക്കെതിരേ കോഴിക്കോട് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്തു. ജോ​ർജിനെതി​രെ എ​ഫ്ഐആ​ർ രജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കു​ന്ന​മം​ഗ​ലം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

2017 ജൂലൈ 14ന് സ്വ​കാ​ര്യ​ ചാ​ന​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ച ജോ​ർ​ജ് പീ​ഡ​ന​ത്തി​നി​ര​യാ​യ ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് കേസ്. ജോർജിനെതിരേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ എ​റ​ണാ​കു​ളം ക​ള​മ​ശേ​രി സ്വ​ദേ​ശി ഗി​രീ​ഷ് ബാ​ബു പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ഇ​ത് നി​ര​സി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​തേതു​ട​ർ​ന്നാ​ണ് ഹ​ര​ജി​ക്കാ​ര​ൻ സ്വ​കാ​ര്യ അ​ന്യാ​യ​മാ​യി കു​ന്ന​മം​ഗ​ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹർജി സമർപ്പിച്ചത്. ഈ ഹർജിയിലാണ് കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.

ജോ​ർ​ജി​നെ​തി​രെ 228/എ ​വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ്. സ്വ​കാ​ര്യ ചാ​ന​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലാ​യ​തി​നാ​ലാ​ണ് ഇ​വി​ടെ കേ​സെ​ടു​ക്കാൻ കോടതി നിർദ്ദേശിച്ചത്.

 

Related posts