ചെറുതോണി: പതിനഞ്ചുകാരിയെ ഗർഭിണിയാക്കിയ അറുപത്തിനാലുകാരനെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റുചെയ്തു. കഞ്ഞിക്കുഴി കൈതപ്പാറ ചെറുപറന്പിൽ ജോർജിനെയാണ് പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റുചെയ്തത്.
വയറുവേദനയെത്തുടർന്ന് പെണ്‍കുട്ടിയെ ആശുപത്രിയിൽ പരിശോധനയ്ക്കെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഇതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കൾ തൊടുപുഴ വനിതാ ഹെൽപ് ലൈനിൽ വിവരം അറിയിച്ചു.
വനിതാ ഹെൽപ് ലൈനിന്റെ നിർദേശത്തെത്തുടർന്ന് കഞ്ഞിക്കുഴി സർക്കിൾ ഇൻസ്പെക്ടർ മാത്യു ജോർജിന്റെ നേതൃത്വത്തിൽ പോലീസ് പ്രതിയെ പിടികൂടി. പോലീസിന്റെ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
മൂന്നാം ക്ലാസുമുതൽ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പ്രതി സമ്മതിച്ചു. വിവാഹിതരായ രണ്ടു മക്കളുടെ പിതാവാണ് ജോർജ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.