മല്ലപ്പള്ളി: യുവ എൻജിനിയറെ കത്തിക്കരിഞ്ഞ് മരിച്ചനിലയിൽ കണ്ടെത്തി.ചെങ്ങന്നൂർ പാണ്ടനാട് കീഴ് വന്മഴി പാണന്തറ മാമ്പള്ളിൽ അജു തോമസിന്റെ മകൻ ജോർജി വർഗീസ് തോമസ് (23)നെ ആണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഇന്നലെ (വ്യാഴം) 10.30 ന് പിതാവിനെ ഇരവിപേരൂരിലുള്ള കടയിൽ ഇറിക്കിയ ശേഷം ജോർജി തിരികെ വീട്ടിൽ എത്താതതിനെ തുടർന്ന് കാൺമാനില്ല എന്ന കാട്ടി പിതാവ് അജു തോമസ് ചെങ്ങന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു.
മൊബൈൽ ടവർ കേന്ദ്രീകരിച്ചു 5 മണിക്കൂർ നടത്തിയ തിരിച്ചിൽ 11.45 ന് കൊച്ചുഴത്തിൽപടിക്ക് സമീപം കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
തുടർന്ന് കീഴ്വായ്പൂര് സി.ഐ സന്തോഷ് കുമാർ, ചെങ്ങന്നൂർ സി.ഐ ജോസ് മാത്യു,കീഴ്വായ്പൂര്എസ്.ഐ ആദർശ്,ചെങ്ങന്നൂർ എസ്.ഐ നിധീഷ്, പഞ്ചായത്തംഗം രതീഷ് പീറ്റർ , പ്രദേശവാസികളായ കൊച്ചുവാവ, സുമേഷ്, സുഹൃത്ത് എന്നിവരുടെ നേതൃത്വത്തിൽ കാർ കണ്ടെത്തിയതിന് സമീപം നടത്തിയ തിരച്ചിലിൽ ആണ് (വെള്ളി) രാത്രി 12.30ന് ഇട്ടിക്കപടിക്ക് സമീപം ഇരണയ്ക്കൽ ആൾതാമസമില്ലാത്ത റെജിയുടെ വീടിന് പുറകിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.മാതാവ്: ബിന്ദു.സഹോദരി: രമ്യ