തബ്ലിസി: ജോർജിയുടെ തലസ്ഥാന നഗരമായ തബ്ലിസിയിലെ ഹോട്ടലിൽ വിഷവാതകം ശ്വസിച്ചു മരിച്ച 12 പേരിൽ 11 പേരും ഇന്ത്യാക്കാർ. ഗുദൗരിയിലെ ഇന്ത്യൻ ഹോട്ടലിലെ ജീവനക്കാരാണു മരിച്ചത്. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മരണത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം.
ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലെ റൂമിൽ കിടന്നുറങ്ങുകയായിരുന്നു മരിച്ചവർ. മൃതദേഹങ്ങളില്‍ പരിക്ക് പറ്റിയതിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നു ജോര്‍ജിയ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമല്ല.