റ​ഷ്യ​ൻ മാ​തൃ​ക​യി​ൽ നി​യ​മം; ജോ​ർ​ജി​യ​യി​ൽ പ്ര​തി​ഷേ​ധം

തി​ബ്‌​ലി​സി: റ​ഷ്യ​ൻ മാ​തൃ​ക​യി​ൽ വി​മ​ത​ശ​ബ്ദ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നാ​യി പ്ര​ത്യേ​ക നി​യ​മ​മു​ണ്ടാ​ക്കു​ന്ന ജോ​ർ​ജി​യ​ൻ സ​ർ​ക്കാ​രി​നെ​തി​രേ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി.

പാ​ർ​ല​മെ​ന്‍റി​ൽ നി​യ​മം പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ പ്ര​തി​ഷേ​ധം പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ക​ലാ​ശി​ച്ചു. 63 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ആ​റു പോ​ലീ​സു​കാ​ർ​ക്കു പ​രി​ക്കു​ണ്ട്.

വി​ദേ​ശ ധ​ന​സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന കാ​ര്യം സം​ഘ​ട​ന​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നു നി​ർ​ദേ​ശി​ക്കു​ന്ന നി​യ​മം (വി​ദേ​ശ ഏ​ജ​ന്‍റ് ബി​ൽ) മാ​സാ​വ​സാ​ന​ത്തോ​ടെ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​നാ​ണു ഭ​ര​ണം ന​ട​ത്തു​ന്ന ജോ​ർ​ജി​യ​ൻ ഡ്രീം ​പാ​ർ​ട്ടി​യു​ടെ നീ​ക്കം.

റ​ഷ്യ​യി​ൽ 2012 മു​ത​ൽ ഇ​ത്ത​രം നി​യ​മ​മു​ണ്ട്. സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന സം​ഘ​ട​ന​ക​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും കൂ​ച്ചു​വി​ല​ങ്ങി​ടാ​നാ​ണു നി​യ​മം ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്നു.

പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യാ​ലും ബി​ല്ലി​നെ വീ​റ്റോ ചെ​യ്യു​മെ​ന്നു ജോ​ർ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് സ​ലോം സു​ര​ബി​ഷ്‌​വി​ല്ലി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​റ്റോ മ​റി​ക​ട​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷം ഡ്രീം ​പാ​ർ​ട്ടി​ക്കു പാ​ർ​ല​മെ​ന്‍റി​ലു​ണ്ട്. യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ അം​ഗ​മാ​കാ​നു​ള്ള ജോ​ർ​ജി​യ​യു​ടെ മോ​ഹ​ങ്ങ​ൾ​ക്കു തി​രി​ച്ച​ടി​യാ​കും ഈ ​നി​യ​മ​മെ​ന്നു യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ർ​സു​ല വോ​ൺ ദെ​ർ ലെ​യ്ൻ മു​ന്ന​റി​യി​പ്പു ന​ല്കി.

Related posts

Leave a Comment