ആഭാസം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ നടന് അലന്‍സിയറില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്ന പരാതി പൂര്‍ണ്ണമായും തള്ളാതെ അലന്‍സിയര്‍. നടിയുടെ മുറിയില്‍ കയറിയത് സൗഹൃദത്തിന്റെ പേരിലായിരുന്നുവെന്നും മദ്യലഹരിയില്‍ പലപ്പോഴും ദ്വയാര്‍ഥപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അലന്‍സിയര്‍ പറഞ്ഞു.
‘മോശം പെരുമാറ്റത്തിന് ദിവ്യയോട് മാപ്പുപറഞ്ഞ് പ്രശ്നം അവസാനിപ്പിച്ചതാണ്. ആഭാസത്തിന്റെ സെറ്റില്‍ സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരും മദ്യപിച്ചിരുന്നു. മദ്യലഹരിയില്‍ പലപ്പോഴും ദ്വയാര്‍ഥപ്രയോഗങ്ങളും നടത്തിയിട്ടുണ്ട്. പക്ഷെ ദിവ്യയോട് നേരിട്ട് അശ്ലീലപ്രയോഗങ്ങള്‍ പറഞ്ഞിട്ടില്ല. എല്ലാവരും ഒരുമിച്ച് ഇരുന്ന വേളയില്‍ ഇത്തരം തമാശകള്‍ ഞാന്‍ പറയുകയും മറ്റുള്ളവര്‍ ആസ്വദിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം പറഞ്ഞു.
വളരെ രസകരമായ സെറ്റായിരുന്നു ആഭാസത്തിന്റേത്. എല്ലാവരും എല്ലാവരുടെയും മുറികളില്‍ കയറാറുണ്ടായിരുന്നു. ദിവ്യയും എന്റെ മുറിയില്‍ വന്നിട്ടുണ്ട്, കട്ടിലില്‍ കിടന്നിട്ടുണ്ട്. അതൊക്കെ സൗഹൃദത്തിന്റെ പേരിലായിരുന്നു. ദിവ്യ ആരോപിക്കുന്നതുപോലെ മദ്യപിച്ച് വാതില്ചവിട്ടിപൊളിക്കാന് ഞാന്‍ പോയിട്ടില്ല.
അസിസ്റ്റന്റ് ഡയറക്ടര്‍ എന്നെ വിളിച്ചുകൊണ്ട് പോയി എന്നുള്ള ആരോപണം ശരിയല്ല. ഞാന്‍ അവരുടെ കട്ടിലില്‍ കയറി കിടന്നു എന്നുള്ളത് ശരിയാണ്. പക്ഷെ അത് സെക്സിന് വേണ്ടിയല്ല, സൗഹൃദത്തിന്റെ പേരിലാണ്. പിന്നീട് ഞാന്‍ അവരുടെ സുഹൃത്തിനോട് അല്‍പ്പം അതിര് വിട്ടുപോയി എന്ന് തുറന്നുപറഞ്ഞിരുന്നതാണ്. ദിവ്യയോട് നേരിട്ടും മാപ്പ് പറഞ്ഞ് ഈ പ്രശ്നം അവസാനിപ്പിച്ചതാണ്.
സിനിമയുടെ പ്രമോഷന് കണ്ടപ്പോഴൊക്കെ സൗഹൃദപരമായ സമീപനമാണ് ദിവ്യ കാണിച്ചത്. മീ ടൂ എന്ന ക്യാംപെയിന് നല്ലതാണ്, പക്ഷെ അതൊരാളുടെ കുടുംബം തകര്‍ക്കുന്ന പോലെയാകരുതെന്ന് ഒരപേക്ഷയുണ്ട് അലന്‍സിയര്‍ പറയുന്നു. മീ ടൂ ക്യാംപെയിന് മലയാള സിനിമാമേഖലയിലെയും ഉലയ്ക്കുമ്പോള്‍ കൂടുതല്‍ താരങ്ങള്‍ കുരുക്കിലേക്ക് നീങ്ങുകയാണ്.
ആഭാസം എന്ന സിനിമയുടെ സെറ്റില്‍ വെച്ച് അലന്‍സിയര്‍ മോശമായി പെരുമാറിയെന്നാണ് ദിവ്യയുടെ ആരോപണം. ‘പ്രലോഭനശ്രമങ്ങളുമായാണ് അലന്‍സിയര്‍ തുടക്കം മുതല്‍ സമീപിച്ചിത്. മാറിലേക്ക് നോക്കി അശ്ലീലം പറഞ്ഞെന്നും മദ്യപിച്ച് മുറിയില്‍ കയറിവന്നെന്നും ദിവ്യ ആരോപിച്ചു.