ശബരിമല പ്രതിഷധക്കാരുടെ ഹെര്‍മറ്റ് പോലീസുകാര്‍ നൈസായി അടിച്ചുമാറ്റുന്നു എന്ന രീതിയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രവും വീഡിയോയും പ്രചരിച്ചിരുന്നു. എന്നാല്‍ അധികം താമസിയാതെ അതിന്റെ സത്യാവസ്ഥ വെൡപ്പെടുത്തി പോലീസുകാരന്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. മഴ കണക്കിന് പാഞ്ഞു വരുന്ന കല്ലുകളെ തടുക്കാനായാണ് ഹെര്‍മറ്റ് എടുത്തതെന്നും മറ്റ് സുരക്ഷാമാര്‍ഗങ്ങളൊന്നും ഇല്ലാതെയാണ് ഡ്യൂട്ടിയ്ക്ക് എത്തിയിരുന്നതെന്നും വീട്ടില്‍ കാത്തിരിക്കാന്‍ ആളുണ്ടെന്നുമായിരുന്നു പോലീസുകാരന്റെ മറുപടി.
എന്നാല്‍ സത്യാവസ്ഥ മനസിലാക്കിയിട്ടോ മനസിലാക്കാതെയോ വീണ്ടും ഇതിന്റെ പേരില്‍ പോലീസിനെ പരിഹസിക്കാന്‍ എത്തിയവര്‍ക്ക് കണക്കിന് മറുപടി നല്‍കിയിരിക്കുകയാണ് പോലീസിലെ ട്രോളന്മാര്‍. കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് രസകരമായ സംഭവം അരങ്ങേറിയത്. പോലീസിന്റെ പോസ്റ്റിന് താഴെ ‘ കള്ളന്മാരെ, കട്ടെടുത്ത ഹെല്‍മറ്റ് തിരിച്ച് താടോ’ എന്ന ഒരു കമന്റിനാണ് പോലീസിന്റെ കിടിലന്‍ മറുപടി എത്തിയത്.
ഹെല്‍മറ്റ് ഇവിടെ വന്ന് മേടിക്കുമോ അതോ അങ്ങോട്ട് കൊണ്ടുവരണോ എന്നായിരുന്നു പോലീസിന്റെ ചോദ്യം. വന്‍ സ്വീകാര്യതയാണ് പോലീസിന്റെ ഈ കമന്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം രണ്ടാമതൊരു മറുപടിയായി ഹെല്‍മറ്റ് മോഷ്ടിച്ചതല്ല ഏറു കൊള്ളാതിരിക്കാന്‍ എടുത്തതാ സഹോ, തീര്‍ച്ചയായും തിരിച്ചുതരാം എന്നും പോലീസ് മറുപടി കൊടുത്തിട്ടുണ്ട്. ഏതായാലും പോലീസിന്റെ മറുപടിയ്ക്ക് ലൈക്കടിക്കുകയാണ് ബഹുഭൂരിപക്ഷം സോഷ്യല്‍മീഡിയ ഉപയോക്താക്കളും.