ബർലിൻ: ജർമനിയിൽ രണ്ടു രോഗികൾക്ക് ദയാവധം സ്വയം നടപ്പാക്കിയതിന്റെ പേരിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മെയിൽ നഴ്സ് നൂറിലധികം രോഗികളെ കൊലപ്പെടുത്തിയെന്ന് കോടതിയിൽ സമ്മതിച്ചു.
ജർമൻ നഗരമായ ബ്രെമ്മനിലെ ഡെൽമെൻഹോർസ്റ്റ് ആശുപത്രിയിലെ ഇന്റൻസീവ് വിഭാഗത്തിലെ മെയിൽ നഴ്സായ നാൽപ്പത്തിയൊന്നുകാരൻ നീൽസ് ഹോഗൽ എന്നയാളാണ് 2015 ഫെബ്രുവരിയിൽ രണ്ടു കൊലപാതകത്തിന്റെ പേരിൽ ശിക്ഷിയ്ക്കപ്പെട്ടത്. ഹൃദയാഘാതമോ രക്തചംക്രമണതടസം മൂലമോ മരണം സംഭവിയ്ക്കുന്ന മരുന്ന് അമിതമായി കുത്തിവച്ചാണ് നീൽസ് രോഗികൾക്ക് ദയാവധം നൽകിയരുന്നതെന്നു കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ശിക്ഷിച്ചത്.
എന്നാൽ ഈ കേസിനെ സംബന്ധിച്ചുള്ള പുതിയ അന്വേഷണത്തിൽ 90 ലധികം രോഗികളെ ഇയാൾ കൊന്നിട്ടുണ്ടെന്നാണ് അന്വേഷ ഉദ്യോഗസ്ഥന്റെ ഇപ്പോഴത്തെ കണ്ടെത്തൽ ഒടുവിൽ കോടതിയിൽ വിചാരണയ്ക്കെടുത്തപ്പോൾ നൂറുപേരെ കൊന്നുവെന്നാണ് പ്രതി കുറ്റസമ്മതം നടത്തിയിരിയ്ക്കുന്നത്.
ഇതിനെല്ലാം തെളിവുകളും ലഭിച്ചതായി അന്വേഷണച്ചുമതലയുള്ള മുഖ്യപോലീസ് മേധാവി മാധ്യമങ്ങളെ അറിയിച്ചു. കുറഞ്ഞത് 130 പേരെങ്കിലും നഴ്സിന്റെ ദയാവധത്തിൽ ജീവൻ നഷ്ടപ്പെട്ടുവെന്നായിരുന്നു പബ്ളിക് പോസിക്യൂട്ടറുടെ വാദം. കുറ്റവിചാരണയിൽ മരണത്തിന്റെ കാരണവും 30 രോഗികളുടെ പേരുകളും ഹോഗൽ അന്ന് കോടതിയിൽ സമ്മതിച്ചിരുന്നു. 1999നും 2005നും ഇടയ്ക്ക് ഹോഗൽ ഓൾഡൻബർഗിൽ 36 രോഗികളെയും കൊല്ലപ്പെട്ട ഡാൽമെർ ഹോർസ്റ്റിൽ 64 പേരെയും കൊന്നതായിട്ടാണ് വെളിപ്പെടുത്തിയിരിയ്ക്കുന്നത്.
വടക്കൻ നഗരമായ ഓൾഡൻബർഗിലെ വിചാരണയുടെ ആദ്യ ദിവസത്തിൽ നൂറു രോഗികളെ കൊന്നുവെന്നുള്ള പ്രതിയുടെ മൊഴിയിൽ കോടതി നിരീക്ഷിയ്ക്കുകയാണ്. കാരണം ആദ്യം കുറ്റം നിഷേധിച്ചയാൾ ഇപ്പോൾ കുറ്റം ഏറ്റു പറയുന്നത് ശിക്ഷയിൽ നിന്നും രക്ഷപെടുവാനേ ശിക്ഷയിൽ ഇളവു ലഭിയ്ക്കാനോ ആണെന്നുള്ള പ്രോസിക്യൂഷൻ വാദം കോടതി കണക്കിലെടുത്തിട്ടുണ്ട്. നീൽസ് ഹോഗൽ മുൻപ് മയക്കുമരുന്നിന് അടിമയായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
തനിക്കെതിരായ ആരോപണങ്ങൾ സത്യമാണെന്നു കോടതിയിൽ ജഡ്ജി ചോദിച്ചപ്പോൾ ഹോഗെൽ ഏറ്റുപറഞ്ഞത് ചിലപ്പോൾ ന്ധകൂടുതലാവാം അല്ലെങ്കിൽ കുറവാകാം എന്നാണ്. വിചാരണ ദിവസം ഇയാളുടെ ഇരകളുടെ ബന്ധുക്കൾ കോടതിയിൽ ഹാജരായിരുന്നു. ഓൾഡൻബർഗ് ആശുപത്രിയിലെ രേഖകളിൽ മരണനിരക്ക് ഉയർന്നിരുന്നതാണ് സംഭവത്തിന്റെ ദുരൂഹതയിലേയ്ക്കു നയിച്ചത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ