കുറ്റവാളി സംഘങ്ങളെ കണ്ടെത്തുന്നതിനായി ജര്‍മന്‍ പോലീസ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ കുടുങ്ങിയത് നിരവധി അഭയാര്‍ഥി ഭീകരര്‍.
25 നഗരങ്ങൡ നടത്തിയ റെയ്ഡില്‍ പോലീസ് പിടികൂടിയ 67 പേരില്‍ 44 പേര്‍ സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളാണ്. ഇസ്ലാമിക ഭീകരര്‍ക്ക് ജര്‍മനിയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു അഭയാര്‍ഥികളെ കേന്ദ്രീകരിച്ച് റെയ്ഡ് നടന്നത്.
2015-ല്‍ ഏയ്ഞ്ചല മെര്‍ക്കലിന്റെ തുറന്ന വാതില്‍ സമീപനത്തിലൂടെ അഭയാര്‍ത്ഥികളായി എത്തിയവരുടെ കൂട്ടത്തില്‍ പെട്ടവരാണിവര്‍.
പിടികൂടിയവരില്‍ ഇവരെ കൂടാതെ 10 ജര്‍മ്മന്‍ സ്വദേശികള്‍, അഞ്ച് ജോര്‍ദ്ദാന്‍ പൗരന്മാര്‍, അഞ്ച് ലബനീസ് പൗരന്മാര്‍ എന്നിവരും ഉണ്ട്.
ഇവരില്‍ രണ്ടുപേര്‍ക്ക് ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി നേരിട്ട് ബന്ധമുള്ളതായി സംശയിക്കുന്നു.
2020 മെയ് മാസത്തില്‍, അപകടത്തില്‍ പെട്ട ഒരു കാറില്‍ നിന്നും മൂന്നു ലക്ഷം യൂറോ കണ്ടെടുത്തതാണ് ഇത്തരത്തിലൊരു വന്‍ റെയ്ഡിന് വഴിയൊരുക്കിയത്.
വാഹനത്തിനുള്ളിലെ രഹസ്യ അറയിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. ഏകദേശം ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരാണ് വിവിധ സ്ഥലങ്ങളില്‍ നടന്ന റേയ്ഡില്‍ പങ്കെടുത്തത്.
2016-ല്‍ പ്രവര്‍ത്തനം ആരംഭിച്ച അന്താരാഷ്ട്ര കുഴല്‍പ്പണ മാഫിയയ്ക്ക് വന്‍ തിരിച്ചടിയാണ് ഇപ്പോള്‍ നടന്നിരിക്കുന്ന ഈ റെയ്ഡുകള്‍ എന്ന് നോര്‍ത്ത് റൈന്‍ നീതിന്യായ വകുപ്പ് മന്ത്രി പീറ്റര്‍ ബീസെന്‍ബാക്ക് പറഞ്ഞു.
അറസ്റ്റ് ചെയ്തവരില്‍ നിന്നും കണാക്കില്‍ പെടാത്ത പണത്തിനുപുറമേ ലംബോര്‍ഗിനി, പോര്‍ഷെ തുടങ്ങിയ ആഡംബര കാറുകളും പിടിച്ചെടുത്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കാറുകള്‍ക്ക് പുറമേ വിലകൂടിയ സ്റ്റീരിയോ സെറ്റുകള്‍, ടിവി തുടങ്ങിയവയും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ബാബ്ക് സേഫ്റ്റി ഡെപ്പൊസിറ്റ് ബോക്‌സിന്‍ ഈ സംഘവുമായി ബന്ധപ്പെട്ട 7,94,000 യൂറോ പൊലീസ് കണ്ടെത്തി.
അതുപോലെ റെയ്ഡ് നടന്ന ഒരു വീട്ടില്‍ നിന്നും 5 ലക്ഷം യൂറോയും പൊലീസ് പിടിച്ചെടുത്തു. ഇതിനുപുറമെ സ്വര്‍ണം, ആഭരണങ്ങള്‍, ആഡംബര വാച്ചുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
അതിനുപുറമെ നിരവധി സ്ഥലങ്ങളും ഈ സംഘത്തില്‌പെട്ടവര്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അല്‍ഖൈ്വദയുമായി ബന്ധമുള്ള അല്‍ നസ്ര എന്ന ഭീകരസംഘടനയ്ക്കാണ് ഇവര്‍ ധനസഹായം നല്‍കിയിരുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ആളുകളെ തട്ടിക്കൊണ്ടുപോയി മൊചനദ്രവ്യം ആവശ്യപ്പെടുക മയക്കുമരുന്ന് കടത്ത്, കൊള്ളയും കൊള്ളിവയ്പും തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെയാണ് ഈ സംഘം പണം സമാഹരിച്ചിരുന്നത്.
ഏകദേശം 140 മില്ല്യണ്‍ യൂറോ ഇവരുടെ കൈകളിലൂടെ മറിഞ്ഞിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ പ്രവര്‍ത്തികള്‍ യഥാര്‍ത്ഥ അഭയാര്‍ത്ഥികളെ കൂടി സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ് എന്നാണ് നോര്‍ത്ത് റൈന്‍ ഇന്റീരിയര്‍ മിനിസ്റ്റര്‍ ഹേര്‍ബെര്‍ട്ട് റിയൂല്‍ പറഞ്ഞത്.
യുദ്ധക്കെടുതികളില്‍ നിന്നു രക്ഷപ്പെട്ട് പുതിയ ജീവിതം കരുപ്പിടിപ്പിക്കുവാന്‍ എന്ന വ്യാജേന ജര്‍മനിയിലെത്തിയ ഇവര്‍ ഇവിടെ കുറ്റകൃത്യങ്ങള്‍ തൊഴിലാക്കുകയായിരുന്നു.
മാത്രമല്ല, ലഭിക്കുന്ന പണത്തിന്റെ ഒരു ഭാഗം മധ്യപൂര്‍വ്വ ദേശങ്ങളിലെ യുദ്ധമുഖങ്ങളിലുള്ള തീവ്രവാദികള്‍ക്ക് ധനസഹായമായി നല്‍കുകയും ചെയ്തു.
ഇവരില്‍ നിന്നും പിടിച്ചെടുത്ത കമ്പ്യുട്ടറുകളും ലാപ്‌ടോപ്പുകളും വിശദമായി പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. അഭയാര്‍ഥികള്‍ ഏറ്റവുമധികം പ്രശ്‌നം സൃഷ്ടിക്കുന്ന രാജ്യങ്ങളിലൊന്നാണ് ജര്‍മനി. കഴിഞ്ഞയിടയ്ക്ക് നൂറുകണക്കിന് അഭയാര്‍ഥികളെ ജര്‍മനി മടക്കി അയച്ചിരുന്നു.