ബെർലിൻ: ഒമിക്രോണ്‍ മനുഷ്യ ജീവന് അത്ര ഭീഷണിയല്ലെന്ന് ജർമൻ ആരോഗ്യമന്ത്രി . ജർമനിയിൽ ഒമിക്രോണ്‍ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പാക്സ്ളോവിഡ് എന്ന മരുന്ന് ഉടൻ ഉപയോഗത്തിന് തയ്യാറാക്കുമെന്ന് ജർമൻ ആരോഗ്യമന്ത്രി പ്രഫ. ഡോ. കാൾ ലൗട്ടർബാഹ് അറിയിച്ചു.
പാക്സ്ലോവിഡ് എന്ന മരുന്ന് ഉപയോഗിച്ച്, കഠിനമായ കോവിഡ് 19 ചികിത്സയ്ക്കുള്ള ഒരു പുതിയ മെഡിക്കേഷനായി ഈ മാസം തന്നെ ജർമ്മനിയിൽ ഉപയോഗിക്കാൻ കഴിയുംവിധത്തിൽ ക്രമീകരിയ്ക്കുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ അഭിപ്രായത്തിൽ, ഫെഡറൽ ഇൻസ്ററിറ്റ്യൂട്ട് ഫോർ ഡ്രഗ്സ് ആൻഡ് മെഡിക്കൽ ഡിവൈസസ് നിലവിൽ യുഎസ് ഫാർമസ്യൂട്ടിക്കൽ കന്പനിയായ ഫൈസറിൽ നിന്ന് മരുന്നിന് അത്തരമൊരു ദേശീയ അംഗീകാരം തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.
യൂറോപ്യൻ മെഡിസിൻസ് ഏജൻസിയായ ഇഎംഎയുടെ അംഗീകാരം തീർച്ചപ്പെടുത്തുന്നതിന് മുന്‍പുതന്നെ ജർമനിക്ക് പാക്സ്ലോവിഡ് ഉപയോഗിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
12,515 ഓളം പുതിയ കേസുകൾ ഉണ്ടായതായി ആർകെഐ റിപ്പോർട്ട് ചെയ്തു. ആശുപത്രി സംഭവ മൂല്യങ്ങ്യൾ 3,12. കഴിഞ്ഞ 7 ദിവസത്തെ സംഭവമൂല്യം 222,7 ആയി ഉയർന്നു. 24 മണിക്കൂറിനിടെ മരണം 46 ആയി.
ഫ്രാൻസ്
കോവിഡ് 19 ഐസൊലേഷൻ സമയം ഫ്രാൻസ് വെട്ടിക്കുറച്ചു. ഫ്രാൻസിൽ പൂർണമായി വാക്സിനേഷൻ എടുത്ത ആളുകൾക്ക് പോസീറ്റീവായാൽ ഏഴ് ദിവസത്തേക്ക് മാത്രമേ ഐസൊലേറ്റ് ചെയ്യേണ്ടതുള്ളൂ,
കൂടാതെ നെഗറ്റീവ് പരിശോധനയോടെ അഞ്ച് ദിവസം കഴിഞ്ഞ് ക്വാറന്ൈറൻ കഴിയാം. തിങ്കളാഴ്ച മുതലാണ് നിയമത്തിന് പ്രാബല്യം.
റെക്കോർഡ് എണ്ണം പുതിയ കേസുകൾ ഉണ്ടായിരുന്നിട്ടും കൊറോണ വൈറസ് ബാധിച്ച ആളുകൾക്കുള്ള ക്വാറന്ൈറൻ ആവശ്യകതകൾ സർക്കാർ ലഘൂകരിക്കുകയാണന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി ഒലിവിയർ വെരാൻ പറഞ്ഞു.
കുത്തിവയ്പ് എടുക്കാത്ത ആളുകൾക്ക് 10 ദിവസത്തേക്ക് ക്വാറന്ൈറൻ ചെയ്യേണ്ടിവരും, നെഗറ്റീവ് പരിശോധനയിലൂടെ അവരുടെ ഐസൊലേഷൻ സമയം ഏഴ് ദിവസമായി ചുരുക്കാമെന്നും അദ്ദേഹം പറഞ്ഞു.
പൂർണമായി വാക്സിനേഷൻ എടുത്തതായി കണക്കാക്കാൻ, ഒരു വ്യക്തിക്ക് പ്രതിരോധ കുത്തിവയ്പ്പ് കഴിഞ്ഞ് ഏഴ് മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് ലഭിച്ചിരിക്കണം.
ഈ കാലയളവ് ഫെബ്രുവരി 15 മുതൽ നാല് മാസമായി ചുരുക്കുമെന്ന് വെരൻ പറഞ്ഞു.
ജോസ് കുന്പിളുവേലിൽ