ബര്‍ലിന്‍: ഉത്തരവാദിത്വമുള്ള വീട്ടമ്മയായി ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്ക ബര്‍ലിനിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയത് കൗതുകമായി. മൂന്ന് അംഗരക്ഷകരുടെ അകമ്പടിയോടെയാണ് മെര്‍ക്കല്‍ ഇന്നലെ വൈകിട്ട് സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയത്. ക്രിസ്മസ് ആവശ്യങ്ങള്‍ക്കുള്ള പലവ്യജ്ഞന സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു മെര്‍ക്കല്‍.
ബട്ടര്‍, റൊട്ടി, പച്ചക്കറികള്‍ തുടങ്ങിയവയും ക്രിസ്മസ് ചോക്ലേറ്റും (മോണ്‍ ഷെറി) മെര്‍ക്കലിന്റെ ഷോപ്പിംഗില്‍ പെടുന്നു. രാജ്യം ഭീകരാക്രമണ ഭീഷണിയുടെ നിഴലില്‍ കഴിയുമ്പോള്‍ വിശാലമായ ഒരു ക്രിസ്മസ് ആഘോഷം വേണ്ടെന്നുതന്നെയാണ് അവരുടെ തീരുമാനം.