മാനവിതകയെക്കുറിച്ച് ഏവരും ഉദ്‌ഘോഷിക്കുമെമ്പിലും അത് പ്രവൃത്തിയില്‍ കൊണ്ടുവരുന്നത് ചുരുക്കം ആളുകള്‍ മാത്രമാണ്. ഇത്തരത്തില്‍ മാനവിക മൂല്യങ്ങള്‍ക്ക് വലിയ വിലനല്‍കുന്നവരാണ് പാശ്ചാത്യര്‍.
അതുകൊണ്ടു തന്നെയായിരുന്നു നാടും വീടും ഉപേക്ഷിച്ച് ദീര്‍ഘദൂരം താണ്ടി എത്തിയ അഭയാര്‍ഥികള്‍ക്ക് അഞ്ചു വര്‍ഷം മുമ്പ് കണ്ണും പൂട്ടിയാണ് ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അഭയം കൊടുത്തത്. അന്ന് പത്തു ലക്ഷത്തോളം അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയതിന് ജര്‍മനി പിന്നീട് കനത്ത വില തന്നെ നല്‍കേണ്ടി വന്നു.
”നമ്മള്‍ ശക്തരാണ്. നമുക്കിത് ചെയ്യാന്‍ സാധിക്കും” എന്നാണ് ഇവര്‍ക്ക് ആതിഥേയം അരുളുമ്പോള്‍ 2015-ല്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്‌ഞ്ചെല മാര്‍ക്കെല്‍ പറഞ്ഞത്. പിന്നീട് അഭയാര്‍ഥി പ്രവാഹമാണ് കണ്ടത്. എന്നാല്‍ ഇന്ന് ചിത്രം ആകെ മാറിയിരിക്കുന്നു.
അന്ന് ഇരുകൈയും നീട്ടി സ്വീകരിക്കപ്പെട്ടവരില്‍ പലരെയും ഇന്ന് ബലം പ്രയോഗിച്ചു പോലും ആഫ്രിക്കയിലേയും മദ്ധ്യ പൂര്‍വ്വ ദേശത്തേയും തെക്കന്‍ ഏഷ്യയിലേയുമൊക്കെയുള്ള സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുകയാണ് ജര്‍മ്മനി.
കിടക്കപ്പായയില്‍ നിന്നും പിടിച്ചെഴുന്നേല്പിച്ച്, സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ രഹസ്യ വിമാനങ്ങളിലാണ് ഇവരെ നാടുകടത്തുന്നത്.
നാടുകടത്തല്‍ മൂര്‍ഛിച്ചതോടെ പല അഭയാര്‍ത്ഥികളും ക്യാമ്പുകള്‍ വിട്ട് തെരുവിലിറങ്ങി ഒളിച്ചു നടക്കുകയാണ്.മറ്റുള്ളവരാകട്ടെ തങ്ങളെ നാടുകടത്തുന്ന ദിനം വരുന്നതും കാത്ത് ക്യാമ്പുകളില്‍ ഭയത്തോടെ ജീവിക്കുന്നു.
ഇങ്ങനെ രക്ഷപ്പെട്ടെടുന്നവരാകട്ടെ ഫ്രാന്‍സിലെ കലായിലെത്തി മനുഷ്യകടത്തിനെ ആശ്രയിക്കുകയാണ്.
കഴിഞ്ഞയാഴ്ച്ച ഫ്രാന്‍സില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് ചാനല്‍ വഴി പോയി അപകടത്തില്‍ പെട്ട് മരണമടഞ്ഞ ഇറാനിയന്‍ കുടുംബം ആദ്യം ജര്‍മ്മനിയില്‍ അഭയത്തിനാണ് ശ്രമിച്ചത്.
എന്നാല്‍, ജര്‍മ്മനിയുടെ അഭയാര്‍ത്ഥി നയം മാറിയതിനാല്‍ പിന്നീട് ബ്രിട്ടനിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
ഇത്തരത്തില്‍ മനുഷ്യക്കടത്തുകാരുടെ സഹായത്തോടെ ബ്രിട്ടനിലെത്തിയ ചിലര്‍ പറയുന്നത് ജര്‍മ്മനി ഒരിക്കലും തങ്ങളെ വേണ്ടതുപോലെ പരിപാലിച്ചിരുന്നില്ല എന്നാണ്. വംശീയ വിദ്വേഷം കത്തിനില്‍ക്കുന്ന രാഷ്ട്രമാണ് ജര്‍മ്മനി എന്നും അവര്‍ ആരോപിക്കുന്നു.
എന്നാല്‍ ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാന്‍ 2015 മുതല്‍ക്കുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണം. അഭ്യന്തര യുദ്ധത്തില്‍ കൊടുംദുരിതത്തിലാണ്ട സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായിരുന്നു ജര്‍മ്മനി അന്ന് പ്രവേശനം അനുവദിച്ചത്. എന്നാല്‍, ആ സാഹചര്യം മുതലാക്കി ഇസ്ലാമിക തീവ്രവാദികള്‍ ഉള്‍പ്പടെ പലരും ജര്‍മ്മനിയിലെത്തി.
പുതുവത്സരദിനത്തില്‍ കൊളോണില്‍ നൂറുകണക്കിന് ജര്‍മന്‍ യുവതികളാണ് അഭയാര്‍ഥികളുടെ ലൈംഗിക അതിക്രമത്തിന് വിധേയമായത്. പിന്നെയും പലവിധത്തിലുള്ള അതിക്രമങ്ങള്‍ ജര്‍മനിയില്‍ അഭയാര്‍ഥികളുടെ ഭാഗത്തു നിന്നുണ്ടായി.
ഒരു കാലത്ത് ശക്തിക്ഷയിച്ച നവനാസി മൂവ്‌മെന്റ് രാജ്യത്ത് വീണ്ടും ശക്തിപ്രാപിക്കാന്‍ കാരണവും അഭയാര്‍ഥികളുടെ അതിക്രമങ്ങള്‍ തന്നെയായിരുന്നു. ചാന്‍സലര്‍ പദവിയില്‍ അപ്രമാദിത്വം പുലര്‍ത്തിയിരുന്ന ആഞ്ചല മെര്‍ക്കലിനെതിരേ ജനരോഷം ഇരമ്പിയാര്‍ത്തു.
സ്വന്തം വിശ്വാസങ്ങളോട് അമിത വിധേയത്വം പുലര്‍ത്തുന്ന ഒരു കൂട്ടം ആളുകള്‍ക്ക് ഒരിക്കലും ജര്‍മനിയുടെ വിശാല കാഴ്ചപ്പാടിന്റെ ഭാഗമാവാനായില്ല.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരും അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയവരുമാണ് ഇപ്പോള്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നവര്‍.
എന്നാല്‍ മതഭ്രാന്തന്മാരെ പേടിച്ച് നാടുവിട്ടവരും ഇക്കൂട്ടരിലുണ്ട് എന്നതാണ് വസ്തുത. എന്നാല്‍ മറ്റുള്ളവരുടെ മോശം പ്രവൃത്തി ജര്‍മനിയിലെ ഇവരുടെ നിലനില്‍പ്പിനു കൂടി ഭീഷണിയായിത്തീരുകയാണ്.
ചില രാഷ്ട്രങ്ങള്‍ തുടക്കം മുതല്‍തന്നെ അഭയാര്‍ഥികളെ അടുപ്പിച്ചില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ കൂടുതല്‍ രാജ്യങ്ങള്‍ അതേ പാതയില്‍ വരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.