ജ​ര്‍​മ​നി ഇ​ര​ട്ട പൗ​ര​ത്വ പ​രി​ഷ്ക​ര​ണ നി​യ​മം പാ​സാ​ക്കി; പൗരത്വത്തിന് അപേക്ഷിക്കാൻ ഇനി 5 വർഷം 


ബ​​ര്‍​ലി​​ന്‍: ജ​​ര്‍​മ​ന്‍ പാ​​ര്‍​ല​​മെ​​ന്‍റ് ഇ​​ര​​ട്ട പൗ​​ര​​ത്വ പ​​രി​​ഷ്ക​​ര​​ണ നി​യ​മം പാ​​സാ​​ക്കി.​ ഇ​​തോ​​ടെ രാ​ജ്യം ഇ​​ര​​ട്ട പൗ​​ര​​ത്വം അം​​ഗീ​​ക​​രി​​ച്ചി​രി​ക്കു​ക​യാ​ണ്. യൂ​​റോ​​പ്യ​​ന്‍ യൂ​​ണി​​യ​​ന്‍ ഇ​​ത​​ര പൗ​​ര​​ന്മാ​​ര്‍​ക്ക് പൗ​​ര​​ത്വ പ്ര​​ക്രി​​യ എ​​ളു​​പ്പ​​മാ​​ക്കാ​നും തീ​​രു​​മാ​​നി​​ച്ചു. പാ​​ര്‍​ല​​മെ​​ന്‍റി​​ല്‍ വോ​​ട്ടി​​നി​​ട്ടാ​​ണു നി​​യ​​മ​​നി​​ര്‍​മാ​​ണം അം​​ഗീ​​ക​​രി​​ച്ച​​ത്.

പു​​തി​​യ നി​യ​മ​പ്ര​കാ​രം നി​​യ​​മ​​പ​​ര​​മാ​​യി ജ​​ര്‍​മ​​നി​​യി​​ല്‍ താ​​മ​​സി​​ക്കു​​ന്ന കു​​ടി​​യേ​​റ്റ​​ക്കാ​​ര്‍​ക്ക് നി​​ല​​വി​​ലെ എ​​ട്ടു വ​​ര്‍​ഷ പൗ​​ര​​ത്വ​​ത്തി​​നു പ​​ക​​രം അ​​ഞ്ചു വ​​ര്‍​ഷ​​ത്തി​​നു​ശേ​​ഷം പൗ​​ര​​ത്വ​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കാ​​ന്‍ അ​​നു​​വ​​ദി​​ക്കും.

അ​​തേ​​സ​​മ​​യം അ​​വ​​ര്‍ കാ​​രു​​ണ്യ, ചാ​​രി​​റ്റി, സം​​ഘ​​ട​​നാ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളി​​ല്‍ പ്ര​​ത്യേ​​ക നേ​​ട്ട​​ങ്ങ​​ള്‍ കൈ​​വ​​രി​​ച്ച് സ​​ര്‍​ക്കാ​​രി​​ന്‍റെ പ​​ട്ടി​​ക​​യി​​ല്‍ ഇ​​ടം​​പി​​ടി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ല്‍ ഇ​​ത് വെ​​റും മൂ​​ന്നു വ​​ര്‍​ഷ​​മാ​​യി ചു​​രു​​ക്കും.

കൂ​​ടാ​​തെ മാ​​താ​​പി​​താ​​ക്ക​​ളി​​ല്‍ ഒ​​രാ​​ള്‍ അ​​ഞ്ചോ അ​​തി​​ല​​ധി​​ക​​മോ വ​​ര്‍​ഷ​​മാ​​യി രാ​​ജ്യ​​ത്ത് നി​​യ​​മ​​പ​​ര​​മാ​​യി താ​​മ​​സി​​ക്കു​​ന്ന​​വ​​രാ​​ണെ​ങ്കി​​ല്‍ അ​​വ​​ര്‍​ക്ക് ജ​​ര്‍​മ​നി​​യി​​ല്‍ ജ​​നി​​ക്കു​​ന്ന കു​​ട്ടി​​ക​​ള്‍​ക്ക് പൗ​​ര​​ത്വം ല​​ഭി​​ക്കും.

67 വ​​യ​​സി​​നു മു​​ക​​ളി​​ലു​​ള്ള കു​​ടി​​യേ​​റ്റ​​ക്കാ​​ര്‍​ക്ക് ജ​​ര്‍​മ​ന്‍ ഭാ​​ഷ​​യു​​ടെ എ​​ഴു​​ത്തു​പ​​രീ​​ക്ഷ​​യ്ക്കു പ​​ക​​രം വാ​​ക്കാ​​ലു​​ള്ള പ​​രീ​​ക്ഷ മ​​തി​​യാ​​കും. അ​തേ​സ​മ​യം, ജ​​ര്‍​മ​​നി​​യി​​ലെ ഇ​​ന്ത്യ​ക്കാ​​ര്‍​ക്ക് ഇ​​ന്ത്യ​ന്‍ ഭ​​ര​​ണ​​കൂ​​ടം അ​​നു​​വ​​ദി​​ക്കാ​​ത്ത പ​​ക്ഷം നി​​യ​​മം ബാ​​ധി​​ക്കി​​ല്ല.

ജോ​​സ് കു​​മ്പി​​ളു​​വേ​​ലി​​ല്‍

Related posts

Leave a Comment