ബർലിൻ: കൊറോണ വൈറസ് ബാധ ഭീഷണിയെ തുടർന്ന് ജർമനിയിൽ സൂപ്പർ മാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങിക്കൂട്ടാനെത്തുന്നവരുടെ തിരക്കേറുന്നു.
പരമാവധി സാധനങ്ങൾ വാങ്ങി സംഭരിച്ചു വയ്ക്കാനുള്ള തിരക്കിലാണ് പലരും. ഹോം ക്വാറന്ൈറൻ പോലുള്ള രീതികൾ സ്വീകരിക്കാൻ നിർബന്ധിതരാകുകയോ നഗരങ്ങൾ തന്നെ അടച്ചിടുകയോ ചെയ്താൽ അതിജീവിക്കാനുള്ള മുൻകരുതലാണ് ആളുകളെ പരിഭ്രാന്തരാക്കുന്നത്.
ആഴ്ചയുടെ തുടക്കത്തിൽ രോഗത്തെക്കുറിച്ച് കാര്യമായ ആശങ്കയൊന്നും ജർമനിക്കാർക്ക് ഉണ്ടായിരുന്നില്ല. എന്നാൽ, പകർച്ചവ്യാധി അതിവേഗം പടർന്നു പിടിക്കാൻ തുടങ്ങിയതോടെ സാഹചര്യങ്ങളിൽ പെട്ടെന്നു തന്നെ മാറ്റം വരുകയായിരുന്നു. ൌുലൃാമൃസലബേ2020ാമൃ03.ഷുഴ
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ