സിനിമാ രംഗത്തുനിന്ന് പിൻമാറിയശേഷം ഞാൻ സിനിമാലോകത്തെ സൗഹൃദം ഉപേക്ഷിച്ചിരുന്നു. 10-12 വർഷത്തോളം അവരുമായി എന്റെ ബന്ധം നിലച്ചു.
കാരണം സിനിമാരംഗം വിടാൻ ഞാൻ തീരുമാനിച്ചിരുന്നു. ഇൻഡസ്ട്രിയിലുള്ളവരുമായി കോൺടാക്ട് വേണ്ടെന്ന് ഞാൻ തീരുമാനിച്ചു. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.
ആ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നില്ല. എനിക്ക് മതിയായി, ഇൻഡസ്ട്രിയിൽനിന്ന് പുറത്ത് പോവണം എന്ന ചിന്തയായിരുന്നു അത്. അങ്ങനെയാണ് സിനിമാ രംഗം വിടുന്നത്.
പക്ഷെ ഇന്ന് എല്ലാവരിലേക്കും തിരിച്ചു വന്നു. രവീണയോടും ശിൽപ്പയോടുമൊപ്പം പാർട്ടി ചെയ്തു. പല പരിപാടികളിലും ഞങ്ങൾ ഒത്തുചേരുന്നു. ഞങ്ങളെല്ലാവരും വളർന്നു.
വിവാഹം ചെയ്ത് മക്കളുമായി. ഒപ്പം അഭിനയിച്ച ഹീറോകളുമായി ഇപ്പോൾ സൗഹൃദമില്ല. വിവാഹശേഷം വ്യക്തിജീവിതത്തിലെ തിരക്കുകളിലേക്ക് നീങ്ങി. എന്നാൽ അഞ്ച് വർഷം കൊണ്ട് താനൊരു വീട്ടമ്മ മാത്രമായി കഴിയാനാഗ്രഹിക്കുന്നില്ലെന്ന് സ്വയം മനസിലാക്കി. -മധുബാല