ടെൽ അവീവ്: ഗാസയിലെ നൂറിലധികം ഭീകരകേന്ദ്രങ്ങളിൽ ഒറ്റരാത്രികൊണ്ട് വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്).
ഒക്ടോബർ ഏഴിന് ജൂത സമൂഹത്തിന് നേരെ നടന്ന ആക്രമണത്തിൽ പങ്കെടുത്ത ഹമാസ് ഭീകരരിൽ ഒരു മുതിർന്ന നേതാവ് കൊല്ലപ്പെട്ടുവെന്നും പ്രതിരോധ സേന അറിയിച്ചു.
കൂടാതെ, ഇസ്രയേൽ വ്യേമസേനയുടെ വിമാനത്തിന് നേരെ മിസൈൽ പ്രയോഗിക്കാൻ പദ്ധതിയിട്ടിരുന്ന ഭീകരരെ വകവരുത്തിയെന്നും ഐഡിഎഫ് അറിയിച്ചു.
ആക്രമണത്തിൽ ടണൽ ഷാഫ്റ്റുകൾ, യുദ്ധോപകരണ വെയർഹൗസുകൾ, ഡസൻ കണക്കിനു പ്രവർത്തന ആസ്ഥാനങ്ങൾ എന്നിവ തകർന്നതായി ഐഡിഎഫ് വ്യക്തമാക്കി.
ഗാസയിലെ ജബാലിയ പരിസരത്തുള്ള ഒരു പള്ളിക്കുള്ളിലെ ഭീകര കേന്ദ്രങ്ങളും ആയുധങ്ങളും നശിപ്പിച്ചു.
ഇത് ഹമാസ് തലവന്മാരുടെ നിരീക്ഷണ പോസ്റ്റായും ഒത്തുചേരാനുള്ള സ്ഥലമായും ഉപയോഗിച്ചിരുന്നതായും സൈന്യം കൂട്ടിച്ചേർത്തു.