ഹൈവേയിൽ അപകടത്തിൽപ്പട്ട് കേടായ ട്രക്കിൽ നിന്നും ആളുകൾ നെയ്യ് പാക്കറ്റുകൾ എടുത്ത് കൊണ്ടുപോകുന്ന വിചിത്രമായ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നെയ്യ് പാക്കറ്റുകൾ കയറ്റിയ ട്രക്ക് കാലിയാക്കുന്ന ഗ്രാമവാസികളെ വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്.
ഹൈവേയിൽ ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടായത്. ഓടിക്കൂടിയ ആളുകൾ റോഡിൽ ചിതറിക്കിടന്ന നെയ്യ് പൊതികളുമായി ഓടാൻ തുടങ്ങി. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
ഉത്തർപ്രദേശിലെ ഝാൻസിയിലെ റോയൽ സിറ്റി കോളനിക്ക് സമീപമുള്ള സീപ്രി ബസാർ പോലീസ് സ്റ്റേഷന് പരിധിയിൽ വരുന്ന ഹൈവേയിൽ തിങ്കളാഴ്ച (ഫെബ്രുവരി 19) വൈകുന്നേരമാണ് അപകടം സംഭവിച്ചത്. സീപ്രി ബസാർ പോലീസ് സ്റ്റേഷന് പരിധിയിൽ കൂടി കടന്നുപോയ ട്രക്ക് ഫിനാൻസ് കമ്പനിയിലെ ജീവനക്കാർ തടഞ്ഞുനിർത്തി ട്രക്കിൻ്റെ രേഖകൾ പരിശോധിക്കുകയായിരുന്നു. ആയിരക്കണക്കിന് നെയ്യ് പാക്കറ്റുകളാണ് ട്രക്കിൽ നിറച്ചിരുന്നത്.
ഇതിനിടെ അമിതവേഗതയിലെത്തിയ മറ്റൊരു ട്രക്ക് റോഡരികിൽ നിന്നിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ട്രക്കിൽ കയറ്റിയ നെയ്യ് റോഡിൽ തെറിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അതുവഴി പോവുകയായിരുന്നവർ നെയ്യ് പൊതിയും എടുത്ത് ഓടാൻ തുടങ്ങി.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോയിൽ ചുവന്ന ടീ ഷർട്ട് ധരിച്ച ഒരാൾ ഒരു ചാക്കിൽ നെയ്യ് പാക്കറ്റുകൾ അടുക്കിവെച്ച് അതുമായി നടന്നുപോകുന്നത് കാണാവുന്നതാണ്. സാഹചര്യം മുതലെടുത്ത് നെയ്യ് പാക്കറ്റ് എടുക്കാൻ ആളുകളും ബൈക്കുകളിൽ എത്തി.
झांसी
— भारत समाचार | Bharat Samachar (@bstvlive) February 19, 2024
➡ट्रक ने दूसरे ट्रक को मारी टक्कर
➡ट्रक में भरे घी और तेल के पैकेट जमीन पर गिरे
➡गिरे घी, तेल के पैकेट को उठाने की लगी होड़
➡सूचना मिलते ही मौके पर पहुंची पुलिस मोर्चा संभाला
➡सीपरी बाजार थाना क्षेत्र के शिवपुरी रोड की घटना#jhansi pic.twitter.com/uZ02FOvrsD