കൊച്ചി: കാറിനുള്ളില്‍ വച്ച് മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിനാണ് ഇരയായതെന്ന് പോലീസ് കോടതിയെ അറിയിച്ചു.
വിശദമായ തെളിവെടുപ്പിന് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും പ്രതികളുടെ ഫോണുകള്‍ പരിശോധിക്കണമെന്നും പോലീസ് കോടതിയെ അറിയിച്ചു.
കൂടാതെ, കേസിലെ നാലാം പ്രതി ഡിംപിള്‍ കേരളത്തിലെത്തിയത് മുതലുള്ള ഇടപെടലുകളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് പോലീസ് കോടതിയില്‍ വ്യക്തമാക്കി.
അതേസമയം, പ്രതി ഡിംപിളിനു വേണ്ടി രണ്ട് അഭിഭാഷകരാണ് കോടതിയില്‍ ഹാജരായത്. അഭിഭാഷകരായ ആളൂരും അഫ്സലുമാണ് ഹാജരായത്.
കോടതിക്കുള്ളില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് വിഷയത്തില്‍ മജിസ്ട്രേറ്റ് ഇടപെട്ടു.
ആരാണ് നിങ്ങളുടെ അഭിഭാഷകനെന്ന് മജിസ്ട്രേറ്റ് ഡിംപിളിനോടു ചോദിച്ചു. അഫ്സല് ആണെന്ന് ഡിംപിള്‍ മറുപടി നല്കി. തുടര്‍ന്ന് ബഹളം വയ്ക്കാന്‍ ഇത് ചന്തയല്ലെന്നും കോടതിയാണെന്നും മജിസ്ട്രേറ്റ് പറഞ്ഞു.