യഥാര്‍ത്ഥത്തില്‍ പ്രേതം എന്നൊന്നുണ്ടോ എന്നത് ഇപ്പോഴും സംശയത്തിന്റെ നിഴലില്‍ ഇരിക്കുന്ന കാര്യമാണ്. പ്രേതം ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്നവരും പ്രചരിപ്പിക്കുന്നവരുമുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും പ്രചരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് പ്രേതം ഉണ്ടെന്നു തന്നെയാണ്. കാമറകള്‍ കള്ളം പറയാനുള്ള സാധ്യതകള്‍ കുറവായ സ്ഥിതിയ്ക്ക് ഈ സംഭവം വിശ്വസിച്ചേ മതിയാകൂ.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോ ഒന്നു കണ്ടുനോക്കൂ. ഒരു കൊച്ച് പെണ്‍കുട്ടി നിലത്തിരുന്ന് തന്റെ പാവക്കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. എന്നാല്‍ തൊട്ടടുത്തിരിക്കുന്ന മറ്റൊരു പാവ അസ്വാഭാവികമായി അനങ്ങുന്നത് കാണാം. പാവയുടെ ചെവി ഇടയ്ക്കിടെ ചലിക്കുന്നുണ്ട്. പെണ്‍കുട്ടി അതൊന്നും ശ്രദ്ധിക്കാതെ കളിയില്‍ മുഴുകിയിരിക്കുകയാണ്. മുറിയിലെ സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞതാണിത്.
അതുപോലെ ആ പെണ്‍കുട്ടി മേശയില്‍ ചാരിനിന്ന് എന്തൊക്കെയോ വരയ്ക്കുന്നതാണ് അടുത്ത ദൃശ്യം, ആദ്യം അത്ര അസ്വാഭാവികതയൊന്നും തോന്നുകയില്ല. പതിയെ ഒരു കാറ്റു വന്നപോലെ അടുത്തിരിക്കുന്ന മറ്റ് പേപ്പറുകള്‍ അനങ്ങാന്‍ തുടങ്ങി. പേടിച്ച പെണ്‍കുട്ടി അവിടെ നിന്നും പെട്ടെന്ന് ഓടിപോകുന്നു. എന്നാല്‍ പിന്നെ കാണുന്നതൊക്കെ വിശ്വസിക്കാന്‍ പ്രയാസംതന്നെയാണ്. കൊടുങ്കാറ്റിലെന്ന പോലെ ആ പേപ്പറുകള്‍ പറക്കാന്‍ തുടങ്ങി. മേശയും ശക്തമായി അനങ്ങുകയും തെന്നിനീങ്ങി സെറ്റിയില്‍ വന്ന് മുട്ടിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. പേടിച്ചരണ്ട ആ കുട്ടിയെയും ദൃശ്യത്തില്‍ കാണാം.
കാറ്റാണ് ഇതിന് പിന്നിലെ കള്ളനെന്ന് ചിലരൊക്കെ പറയുന്നുണ്ടെങ്കിലും മുറിക്കുള്ളിലെ മേശയെയും പേപ്പറുകളേയു പാവയേയും മാത്രമായി അനക്കാന്‍ കാറ്റിനെങ്ങനെ കഴിയുന്നു എന്ന സംശയം ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നു.
ആളുകള്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും സംഗതി സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണെന്ന് മാത്രം പറയാം.
https://youtu.be/NEV3W5bXvcE