ജക്കാർത്ത: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ എന്നവകാശപ്പെടുന്ന ഇന്തോനേഷ്യൻ മുത്തച്ഛൻ അന്തരിച്ചു. മധ്യ ജാവയിലെ സ്രാഗനിലുള്ള എംബാ ഗോതോ എന്ന 145 വയസുകാരനാണ് മരിച്ചത്. പത്ത് മക്കളേയും നാല് ഭാര്യമാരേയും ആയുസിൽ മുന്നേറിയാണ് ഗോതോ ജീവിച്ചത്. അവസാന കാലഘട്ടത്തിൽ പേരക്കുട്ടികളോടു കൂടിയാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.
ഇന്തോനേഷ്യൻ ഔദ്യോഗിക രേഖ പ്രകാരം 1870 ഡിസംബർ 31 ആണ് ഗോതോയുടെ ജന്മദിനം. 122 വയസ്സ് തികഞ്ഞ 1992ല്‍ ഗോതോയുടെ നിര്‍ദേശ പ്രകാരം ശവക്കല്ലറ ഒരുക്കിയിരുന്നു. എന്നാല്‍ മരണം അനുഗ്രഹിക്കുന്നില്ലെന്നായിരുന്നു ഗോതോയുടെ പരാതി. അവസാന കാലത്ത് കാഴ്ചക്ക് മങ്ങലുണ്ടായിരുന്ന ഗോതോ ടെലിവിഷന്‍ കാണുന്നത് നിര്‍ത്തി മിക്കസമയവും റേഡിയോയാണ് കേട്ടിരുന്നത്. ദീര്‍ഘായുസ്സിന്‍െറ രഹസ്യം ക്ഷമയാണെന്നും എന്നായിരുന്നു ഗോതോയുടെ അഭിപ്രായം.
ഒൗദ്യോഗിക രേഖകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ച വ്യക്തി 122 വയസുണ്ടായിരുന്ന ഫ്രഞ്ച് വനിത ജീൻ കാൾമെന്റ് ആണ്. 1900ന് ശേഷം മാത്രം ജനന, മരണ കണക്കുകൾ എടുക്കാൻ ആരംഭിച്ച ഇന്തോനേഷ്യയിലെ രേഖകളിൽ തെറ്റുപറ്റാനുള്ള സാധ്യത കണക്കിലെടുത്ത് ലോക റിക്കാർഡ് അധികൃതർ ഗോതോയുടെ പ്രായം അംഗീകരിച്ചിരുന്നില്ല.