ലക്നോ: ബംഗളൂരു സ്വദേശിയായ ഭർത്താവിനെതിരേ ലൗ ജിഹാദ് ആരോപണവുമായി ഉത്തർപ്രദേശിലെ ലക്നോ സ്വദേശിയായ മുസ്ലിം യുവതി പോലീസിൽ പരാതി നൽകി.
ലക്നോയ്ക്കടുത്ത ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ് ഭർത്താവ് അഷ്റഫിനെതിരേ യുവതി പരാതി നൽകിയത്.
ബംഗളൂരു നഗരത്തിൽ ഒരു ദർഗയുടെ ചുമതലക്കാരനായ ഭർത്താവും ഭർതൃമാതാവും ലൗജിഹാദ് പ്രസ്ഥാനം നടത്തുകയാണെന്നും ഭർത്താവ് അനധികൃതമായി ആയുധങ്ങൾ കൈവശം വയ്ക്കുന്നുണ്ടെന്നും വീട്ടിൽ വിദേശ സന്ദർശകർ എത്താറുണ്ടെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി.
പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം അഷ്റഫിനെതിരേ കേസെടുത്തതായി ലക്നോ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രാചി സിംഗ് പറഞ്ഞു.